ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം: ഹെൽമറ്റ് ധരിച്ച് ഏടിഎമ്മിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി. ഒടയംചാലിലുള്ള ഇന്ത്യൻ ഒാവർസീസ് ബാങ്ക് ശാഖയുടെ ഏടിഎം കുത്തിതുറന്ന് കവർച്ചക്കെത്തിയ മോഷ്ടാവാണ് ഏടിഎമ്മിലെ സിസിടിവി ക്യാമറയിൽ കുടുങ്ങിയത്.
കാവിമുണ്ടും ടീഷർട്ടും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ഏറെ നേരം ഏടിഎം കൗണ്ടർ കുത്തിതുറക്കാൻ ശ്രമിക്കുന്നുണ്ട്. ഏടിഎമ്മിന്റെ ഏറ്റവും താഴത്തുള്ള ബോക്സ് മോഷ്ടാവ് കുത്തിതുറന്ന ശേഷം പണമടങ്ങിയ ലോക്കർ കുത്തി പൊളിക്കാൻ കഠിന പ്രയത്നം നടത്തുന്നുണ്ടെങ്കിലും, ശ്രമം വിഫലമാവുകയായിരുന്നു.
പുലർച്ചെ 3.22 നായിരുന്നു കവർച്ചാശ്രമം. പുറത്ത് നിന്നും കസേര കൊണ്ടുവന്നതിന് ശേഷം സിസിടിവി ക്യാമറയ്ക്ക് മേൽ ചെളി വാരി തേക്കുന്ന ദൃശ്യവുമുണ്ട്. തുടർച്ചയായ നാല് ദിവസം ബാങ്കവധിയായതിനാൽ ഏടിഎമ്മിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നു. കാവൽക്കാരനില്ലാത്ത ഏടിഎമ്മിലാണ് കവർച്ചാശ്രമം. അമ്പലത്തറ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യം പുറത്തുവിട്ട പോലീസ് മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നാവശ്യപ്പെട്ടു.