പെരിയ ഇരട്ടക്കൊല പ്രതിക്ക് ജയിലില്‍ തലക്കടിയേറ്റു; നില ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്ക് നേരെ ജയിലില്‍ അക്രമം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂര്‍  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും  തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷിനാണ് 49, അടിയേറ്റത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണ സമയത്താണ് അക്രമം നടന്നത്. ഗുണ്ടാക്കേസില്‍ പ്രതിയായ എറണാകുളം സ്വദേശി അസീസാണ് അക്രമം നടത്തിയത്.

Read Previous

കാഞ്ഞങ്ങാട്ട് ജഡ്ജിയുടെ വീട് കൊള്ളയടിക്കാൻ ശ്രമം; കവർച്ചാസംഘം പോലീസിനെ വെട്ടിച്ച് കടന്നു

Read Next

മടിക്കൈ എസ്എസ്എൽസി ബുക്ക് രക്ഷിതാക്കൾ ആശങ്കയിൽ