ഖാദർ കരിപ്പോടിയെ കെണിയിലാക്കിയത് കോഴിക്കോട്ടെ ഓൺലൈൻ മാധ്യമ പ്രവർത്തകൻ

കാസർകോട്: കാസർകോട്ടെ യൂട്യൂബ് വാർത്താ ചാനൽ ഉടമയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിന്റെ സൂത്രധാരൻ കോഴിക്കോട് സ്വദേശിയായ ഓൺലൈൻ വാർത്താ ചാനൽ ഉടമയെന്ന് സൂചന.  തൊഴിൽ രംഗത്തുള്ള കുടിപ്പകയെത്തുടർന്ന് കോഴിക്കോട് സ്വദേശി പേരാമ്പ്ര യുവതിയെ ഉപയോഗിച്ച് ഒരുക്കിയ കെണിയിൽ കാസർകോട്ടെ യൂട്യൂബ് ചാനൽ ഉടമ അകപ്പെടുകയായിരുന്നു. കാസർകോട്ടെ യൂട്യൂബ് വാർത്താ ചാനൽ ഉടമ ഖാദർ കരിപ്പോടിയെ കെണിയിലാക്കാനുള്ള തന്ത്രങ്ങളാവിഷ്ക്കരിക്കാൻ കോഴിക്കോട് സ്വദേശിയായ ഓൺലൈൻ മാധ്യമത്തിന്റെ ഉടമ 3 മാസം മുമ്പ് കാസർകോടെത്തിയിരുന്നു.

കാസർകോട്ടെ ഹോട്ടലിൽ തമ്പടിച്ച് ഖാദർ കരിപ്പോടിയെ നിരീക്ഷിച്ച സംഘം നൗഫൽ ഉളിയത്തടുക്കയെ ഉപയോഗിച്ച് ഖാദറിന്റെ ബലഹീനതകൾ മനസ്സിലാക്കിയിരുന്നു. ഖാദർ കരിപ്പോടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ റിമാന്റിലായ നൗഫൽ ഉളിയത്തടുക്ക ദീർഘകാലം ഖാദർ കരിപ്പോടിയുടെ ആത്മസുഹൃത്തായിരുന്നു.  മറ്റൊരു കേസ്സിൽ റിമാന്റിലായ നൗഫലിനെ ജാമ്യത്തിലെടുക്കാൻ സഹായിച്ച ഖാദർ, നൗഫലിന്റെ ഭാര്യയെ വളയ്ക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഇരുവരും അകന്നത്. ഈ അകൽച്ചയെ കോഴിക്കോട്ടെ ഓൺലൈൻ വാർത്താ ചാനൽ ഉടമ മുതലെടുക്കുകയായിരുന്നു.

സ്ത്രീ വിഷയത്തിലുള്ള ഖാദർ കരിപ്പോടിയുടെ ബലഹീനത തിരിച്ചറിഞ്ഞ സംഘം പേരാമ്പ്ര സ്വദേശിനിയായ യുവതിയെ ഉപയോഗിച്ച് ഖാദറിനെ തന്ത്രപൂർവ്വം കെണിയിലകപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. കോഴിക്കോട്ടെ ഓൺലൈൻ മാധ്യമ പ്രവർത്തകൻ കാസർകോട്ടെത്തിയിരുന്ന വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസർകോട്ടെ പബ്ലിക്ക് കേരള എന്ന യൂട്യൂബ് വാർത്താ ചാനലിന്റെ ഉടമയും, കോഴിക്കോട്ടെ യൂട്യൂബ് വാർത്താ ചാനലിന്റെ ഉടമയും തമ്മിൽ തെറ്റാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

ഖാദർ കരിപ്പോടിയുടെ നഗ്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിന് പിന്നിൽ കോഴിക്കോട്ടെ സംഘമാണോ എന്നും സംശയമുണ്ട്.  വാട്സ്ആപ്പ് വഴി പേരാമ്ര്പ യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്, ഖാദർ കരിപ്പോടിയുടെ നഗ്ന ദൃശ്യങ്ങൾ, സംഭാഷണങ്ങൾ എന്നിവയാണ് നവ മാധ്യങ്ങൾ വഴി ചോർന്നത്.

LatestDaily

Read Previous

വിജേഷിന്റെ അന്തകനായത് കെഎസ്ആർടിസി ബസ്

Read Next

നഗരസഭാ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു ആദ്യ പ്രതിജ്ഞയെടുത്തത് ശിവദത്ത്. അവസാനം പ്രതിജ്ഞ ചൊല്ലിയത് കെ. കെ. ജാഫർ