ജ്വല്ലറി കവര്‍ച്ച; കാര്‍ പിടിച്ചെടുത്തു, 7 കിലോ വെള്ളിയും 2 ലക്ഷം രൂപയും കണ്ടെടുത്തു

കാസർകോട്: ഹൊസങ്കടിയില്‍ സെക്യുരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറി കവര്‍ച്ച നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞു. കർണ്ണാടക സ്വദേശികളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. മോഷ്ടാക്കളുടെ കാര്‍ പിടിച്ചെടുത്തു. ഏഴ് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും ഇതില്‍ നിന്ന് കണ്ടെടുത്തു. ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാൾ  പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. സൂറത്ത്കല്‍ സ്വദേശിയാണ് സംഘത്തലവനെന്നും വ്യക്തമായി.

സംഘത്തിലെ രണ്ട് പേര്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്. എന്നാല്‍ പോലീസ് സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. കാസർകോട് നിന്നുളള പോലീസ് സംഘം കര്‍ണാടകയില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് ജ്വല്ലറി സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്. കുഞ്ചത്തൂർ സ്വദേശി അഷ്റഫിന്റേതാണ് ജ്വല്ലറി.

Read Previous

പി. ബേബിക്ക് പാർട്ടി തിരിച്ചടി, കല്ല്യോട്ട് ഇരട്ടക്കൊല പ്രതികളുടെ ഭാര്യമാർ ജില്ലാ ആശുപത്രിയിലെ ജോലി രാജി വെച്ചു

Read Next

വെള്ളൂർ കവർച്ചാകേസ്സിലും കാരാട്ട് നൗഷാദിന് പങ്ക്