ജില്ലാശുപത്രി മതിൽ ഏത് സമയവും തകരാൻ സാധ്യത ഭീതിയോടെ നാട്ടുകാർ

കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ ജില്ലാ ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചുറ്റു മതിൽ ഏത് സമയവും നിലം പതിക്കുമെന്ന ഭീഷണിയിൽ.രണ്ട് ദിവസം മുമ്പ് മതിലിന്റെ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. അപകടം അർദ്ധ രാത്രിയായതിനാൽ ആളപായമുണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് അപകടത്തിൽ പെട്ട്  തകർന്ന് പോയിരുന്നു.പ്രദേശത്ത് രണ്ട് ദിവസം വൈദ്യുതി തകരാറിലാവുകയും ചെയ്തു. തകർന്ന ഭാഗത്തോട് അടുത്ത് കിടക്കുന്ന മതിൽ കെട്ടുകൾ ഏത് സമയവും നിലംപതിക്കാൻ സാധ്യതയുണ്ട്.

സമീപവാസികൾ വാഹനം മുഖേനയും അല്ലാതെയും നിത്യേന സഞ്ചരിക്കുന്ന പാതയാണിത്. ജില്ലാ ജയിലിലേക്കും തോയമ്മൽ മസ്ജിദിലേക്കുമുള്ള വഴിയായതിനാലും ശ്മശാനങ്ങൾ നിലനിൽക്കുന്ന സ്ഥലമായതിനാലും വൻ അപകട സാധ്യതയാണുള്ളത്. പൊട്ടി തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് മാറ്റിയതല്ലാതെ അപകട സാധ്യത നിലനിൽക്കുന്ന മറ്റു മതിൽ കേട്ടുകൾ സുരക്ഷിതമാക്കുവാൻ അധികൃതർ ദിവസങ്ങൾ കഴിഞ്ഞിട്ടും തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

LatestDaily

Read Previous

പത്ത് വർഷമായി നന്നാക്കാതെ അലാമിപ്പള്ളി ക്ലബ്ബ് റോഡ്

Read Next

ഇന്റർനെറ്റ് ദുരുപയോഗം