ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: ലോകം ഉറ്റു നോക്കിയ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതി ടി. കെ. പൂക്കോയയെ ചന്തേര വലിയ പള്ളിക്ക് സമീപത്തെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവ് ശേഖരിച്ചു.
ഇന്നലെ രാവിലെ 10 മണിക്ക് മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ചാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, എം. സുനിൽകുമാറും സംഘവും തെളിവ് ശേഖരിക്കാനെത്തിയത്. ടി. കെ. പൂക്കോയയുടെ പാസ്്പോർട്ടിന് വേണ്ടി ക്രൈംബ്രാഞ്ച് സംഘം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൂക്കോയ ഒളിവിലുണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന നേപ്പാളിലേക്ക് പോകാൻ പാസ്്പോർട്ടിന്റെയോ, വിസയുടേയോ ആവശ്യമില്ല. നേരത്തെ എം. സി. ഖമറുദ്ദീനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ക്രൈംബ്രാഞ്ച് പൂക്കോയയെയും കാസർകോട്ടേക്ക് വിളിപ്പിച്ചിരുന്നു. കോഴിക്കോട് നിന്നും കാസർകോട്ടേക്ക് വരുന്നതിനിടയിൽ ഖമറുദ്ദീന്റെ അറസ്റ്റ് വിവരമറിഞ്ഞാണ് ടി. കെ. പൂക്കോയ ഒളിവിൽപ്പോയത്. പത്ത് മാസത്തിന് ശേഷമാണ് ഇദ്ദേഹം കോടതിയിൽ കീഴടങ്ങിയത്. ഇന്നലെ അതീവരഹസ്യമായി വീടിന് പിറകിലൂടെയാണ് ക്രൈംബ്രാഞ്ച് സംഘം ടി. കെ. പൂക്കോയയുടെ ചന്തേരയിലെ വലിയ പള്ളിക്കടുത്തുള്ള വീടിനകത്ത് പ്രവേശിപ്പിച്ചത്.
പതിനഞ്ച് മിനിറ്റോളം വീടിനകത്ത് പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനിടെ നിക്ഷേപത്തട്ടിപ്പ് കേസ്സിലെ കൂട്ടുപ്രതിയായ എം. സി. ഖമറുദ്ദീനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കാസർകോട് പോലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് എസ്പി, കെ. കെ. മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വെള്ളിയാഴ്ച കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുത്ത പൂക്കോയയെ ഇന്ന് കോടതിയിൽ തിരികെ ഹാജരാക്കും. നാല് ദിവസത്തേക്കാണ് കോടതി പൂക്കോയയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. അതിനിടെ ടി. െക. പൂക്കോയയുടെ പാസ്പോർട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ മുഖേന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.