ജില്ലയിൽ 45 കഴിഞ്ഞവരും വാക്സിനായി കാത്തിരിക്കുന്നു, ആരോഗ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം

കാഞ്ഞങ്ങാട്:  കാസർകോട് ജില്ലയിൽ ആദ്യ ഡോസ് വാക്സിനായി കാത്തിരിക്കുന്ന 45 വയസ്സ് കഴിഞ്ഞവർ നിരവധി. കിടപ്പ് രോഗികളും എൻഡോസൾഫാൻ ദുരിതബാധിതരുമുൾപ്പടെ നിരവധി പേർക്ക് ഇനിയും കോവിഡ് പ്രതിരോധ വാക്സിൻ ലഭിച്ചിട്ടില്ല.

മാനസ്സിക വെല്ലുവിളികൾ നേരിടുന്നവരും ശാരീരിക അവശതകളുള്ളവരുമായവർക്ക്  വീടുകളിലെത്തി  വാക്സിൻ നൽകുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്രകാരം ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കുയുണ്ടായി.

ഇങ്ങനെ വിവരശേഖരണം നടത്തിയവരിൽ മിക്കവർക്കും ഇതിനകം വാക്സിൻ എടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കിയതിന്റെ പേരിൽ വാക്സിൻ സ്വീകരിക്കാത്തവരായും നിരവധി പേരുണ്ട്. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സർക്കാരിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമായാണ് കാസർകോട് ഉൾപ്പടെ ചില ജില്ലകളിൽ ആദ്യ വാക്സിൻ എടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് വേണമെന്ന നിബന്ധന വെച്ചത്. വാക്സിൻ എടുക്കാനെത്തുന്നവരുടെ എണ്ണം കുറക്കാനുള്ള ഉദ്ദേശത്തോടെയാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർബ്ബന്ധം ചെലുത്തിയതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അതേസമയം കാസർകോട്, വയനാട് ജില്ലകളിൽ 45 വയസ്സിന് മുകളിലുള്ളവരായ മുഴുവൻ പേർക്കും വാക്സിൻ നൽകിയെന്നായിരുന്ന കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാജോർജ്ജ് പ്രഖ്യാപിച്ചത്.

എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് കണക്കുകൾ തെളിയിക്കുന്നു. ലക്ഷ്യമിട്ട എല്ലാവർക്കും കോവിഡ് വാക്സിൻ നൽകിയെന്ന് മന്ത്രി പറയുമ്പോൾ വാക്സിൻ കിട്ടാത്ത 45 വയസ്സിന് മുകളിലുള്ളവരും ശാരീരിക അവശതകൾ നേരിടുന്നവരും മാനസ്സിക വെല്ലുവിളികൾ നേരിടുന്നവരും ലക്ഷ്യത്തിന് പുറത്തായിരുന്നുവോ എന്ന ആശങ്കയും നിലനിൽക്കുന്നു.

LatestDaily

Read Previous

ഐഎൻഎൽ വിഭാഗങ്ങളെ സമദൂരത്തിൽ നിർത്താൻ സിപിഎം

Read Next

ബേക്കൽ ക്ലബ്ബിൽ സ്ത്രീയുടെ ഫോൺ എംഡി ചോർത്തി