ബേബി ബാങ്ക് പ്രസിഡണ്ട് പദവി ഒഴിഞ്ഞില്ല

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലെത്തിയിട്ടും പി. ബേബി മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പദവി ഒഴിഞ്ഞില്ല. ആറു വർഷക്കാലമായി പി. ബേബി മടിക്കൈ ബാങ്കിന്റെ  പ്രസിഡണ്ടാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലെത്തിയിട്ട് അഞ്ചുമാസം തികയാറായിട്ടും, ബേബി മടിക്കൈ ബാങ്കിൽ നിന്ന് പ്രസിഡണ്ട് എന്ന നിലയിൽ പ്രതിഫലം പറ്റുന്നുണ്ട്.

ഒരാൾക്ക് പാർട്ടിയിൽ രണ്ടു പദവികൾ പാടില്ലെന്ന് സിപിഎം ആവർത്തിച്ച് പ്രഖ്യാപിച്ച തീരുമാനമായിട്ടും, കഴിഞ്ഞ 5 മാസക്കാലമായി പി. ബേബി രണ്ട് പദവികളിൽ നിന്ന് പ്രതിഫലം പറ്റി വരുന്നത് പാർട്ടിയോടുള്ള പരസ്യമായ വെല്ലുവിളി തന്നെയാണ്. പെരിയേടത്ത് ബേബിക്ക് മാത്രമായി കമ്മ്യൂണിസ്റ്റ് പാർട്ടി നിയമങ്ങൾ മാറ്റിമറിക്കപ്പെടുന്നതിൽ ജില്ലയിലെ പാർട്ടി അണികൾ കടുത്ത അമർഷത്തിലാണ്.

ഒരാൾക്ക് ഒരു പദവി എന്ന തീരുമാനം പാർട്ടി പ്രാവർത്തികമാക്കിയപ്പോൾ, പല പ്രാദേശിക നേതാക്കൾക്കും ഒരു പദവിയിൽ മാത്രം തുടരേണ്ടി വന്ന സാഹചര്യമുണ്ടായിട്ടും പി. ബേബിയുടെ കാര്യത്തിൽ പാർട്ടി നിയമങ്ങൾ മറികടക്കാൻ ആരാണ് ബേബിക്ക് കരുത്തുപകരുന്ന ജില്ലയിലെ പ്രമുഖർ നേതാവെന്ന് പാർട്ടി അണികൾ പരസ്യമായി തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

LatestDaily

Read Previous

പോലീസ് ചമഞ്ഞ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി; വസ്ത്രാലയ ജീവനക്കാരൻ അറസ്റ്റിൽ

Read Next

നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കാൻ സ്വർണ്ണക്കടത്ത് സംഘം മൂന്നര മാസം ഷെഫീഖിനെ തിരഞ്ഞു