ശനി, ഞായർ തുണിക്കടകൾ തുറക്കില്ല സ്വകാര്യ ബസുകൾ ഒാടിക്കും ഹോട്ടലുകളിൽ പാഴ്സൽ മാത്രം

Kanhangad

പഴം, പാൽ, പച്ചക്കറി, പഴവർഗ്ഗങ്ങൾ, മെഡിക്കൽ, പലചരക്ക് കടകൾ,  ബേക്കറി എന്നിവ തുറക്കാം

കാഞ്ഞങ്ങാട്:  സംസ്ഥാനത്ത് നാളെയും, മറ്റന്നാളും അവശ്യ സർവ്വീസുകൾ മാത്രം. സർക്കാർ, പൊതുമേഖലാ, സഹകരണ മേഖലാ സ്ഥാപനങ്ങൾക്ക് നാളെ പൂർണ്ണ അവധിയാണ്. പ്ലസ് ടു പരീക്ഷകൾ തുടരും. പഴം, പാൽ, പച്ചക്കറി, പഴവർഗ്ഗങ്ങൾ, പലചരക്ക് കടകൾ, ബേക്കറി മുതലായവ നാളെ തുറക്കുമെങ്കിലും, തുണിക്കടകൾ, സ്റ്റേഷനറി ക്കടകൾ മുതലായവയ്ക്ക് തുറക്കാൻ അനുമതിയില്ല. ഹോട്ടലുകളിൽ ഭക്ഷണം പാഴ്സൽ മാത്രം.

ദീർഘദൂര ബസ് സർവ്വീസുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും, ട്രെയിൻ യാത്ര തടസ്സപ്പെടില്ല. കെഎസ്ആർടിസി ബസുകൾ സർവ്വീസ് പരിമിതപ്പെടുത്തും. അത്യാവശ്യ യാത്രക്കാർ, രോഗികൾ, വാക്സിനെടുക്കാൻ പോകുന്നവർ മുതലായവർ തിരിച്ചറിയൽ രേഖ കരുതണം. രാത്രി നിയന്ത്രണം കർശനമായി തുടരും. കടകൾ രാത്രി 7.30 മണിക്ക് തന്നെ അടക്കണം.

LatestDaily

Read Previous

അഞ്ജലി വീടുവിട്ടത് മൂന്നര ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളുമായി; സൂചനയൊന്നുമില്ല

Read Next

പ്രതിസന്ധിയിൽ മലയാള ചലച്ചിത്ര മേഖല