ജില്ലാ ആസ്ഥാനം ലഹരിമരുന്ന് വിതരണ കേന്ദ്രം ഒരു വർഷത്തിനിടെ പിടികൂടിയത് 192 കിലോ ലഹരിവസ്തുക്കൾ

Marijuana seized by the Thai narcotic police department is seen on display before being incinerated in Ayutthaya on September 17, 2011. Yingluck Shinawatra has announced the government will begin an urgent anti-drugs campaign. AFP PHOTO / Nicolas ASFOURI (Photo credit should read NICOLAS ASFOURI/AFP/Getty Images)

കാഞ്ഞങ്ങാട്: മാരക രാസ ലഹരി മരുന്നായ എംഡിഎംഏ ജില്ലയിലേക്ക് വൻതോതിൽ പ്രവഹിക്കുന്നു. ബംഗളൂരുവിൽ നിന്നും കാസർകോട്ടെത്തിക്കുന്ന ലഹരി മരുന്ന് ജില്ലാ ആസ്ഥാനമായ കാസർകോട്ടും പരിസരപ്രദേശങ്ങളിലും വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. ഗ്രാമിന് 3000 രൂപ വരെ വിലയിട്ടാണ് കാസർകോട്ടെ എംഡിഎംഏ കച്ചവടം.  ബംഗളൂരുവിൽ നിന്ന് ഗ്രാമിന് 800 മുതൽ 1000 രൂപ വരെ വിലയ്ക്ക് ലഭിക്കുന്ന എംഡിഎംഏ ജില്ലയിലെത്തിച്ച് ഇരട്ടി വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്.

കഞ്ചാവിനേക്കാൾ കൊണ്ടുവരാൻ എളുപ്പമായതിനാൽ, ഒരു ഗ്രാമിൽ കുറഞ്ഞ തൂക്കത്തിലുള്ള പാക്കറ്റുകൾ തയ്യാറാക്കിയാണ് വിൽപ്പന. ഹാപ്പി ഡ്രഗ് എന്ന പേരിലറിയപ്പെടുന്ന എംഡിഎംഏ ഗുരുതരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതായാണ് വൈദ്യശാസ്ത്രം പറയുന്നത്. കാസർകോട്ടെ ആളൊഴിഞ്ഞ കെട്ടിടങ്ങളും, ഇരുണ്ട ഗല്ലികളും, റെയിൽപ്പാളങ്ങളും, കടലോരങ്ങളും, മയക്കുമരുന്നു മാഫിയകളുടെയും ഉപഭോക്താക്കളുടെയും രഹസ്യ സങ്കേതങ്ങളാണ്.

കാസർകോട് പോലീസ് സബ്ബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 2020-ൽ മാത്രം 192 കിലോ ലഹരി മരുന്നാണ് പിടികൂടിയത്. ഇതിൽ കഞ്ചാവ്, ഹാഷിഷ്, എംഡിഎംഏ, ചരസ് എന്നിവ യും ഉൾപ്പെടും. പി. ബാലകൃഷ്ണൻ നായർ കാസർകോട് ഡിവൈഎസ്പിയായി ചുമതല വഹിച്ച കാലയളവിലാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടിയത്. കൗമാരപ്രായക്കാർ വരെ മയക്കുമരുന്നിന്റെ അടിമകളായ ജില്ലാ ആസ്ഥാനത്ത് ഇതു മൂലമുണ്ടായ സാമൂഹ്യ പ്രശ്നങ്ങൾ ചെറുതല്ല.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ കെ.എസ്. ഹെഗ്്ഡേ ആശുപത്രി, ഫാ. മുള്ളേഴ്സ് ആശുപത്രി എന്നിവിടങ്ങളിൽ ചികിൽസയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരിൽ ഭൂരിഭാഗവും 17 മുതൽ വയസ്സുവരെയുള്ളവരാണ്.  മയക്കുമരുന്നിന് അടിമയായ മകൻ സ്വന്തം മാതാവിനെ ഗർഭിണിയാക്കിയ നടുക്കുന്ന സംഭവം വരെ കാസർകോട്ടുണ്ടായിട്ടുണ്ട്. മാതാവിന് മയങ്ങാനുള്ള മരുന്ന് നൽകിയാണ് പുത്രൻ ലൈംഗീക പീഡനത്തിനിരയാക്കിയത്. ഇവർ ഗർഭിണിയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭർത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗർഭിണിയായ സംഭവത്തിൽ മകൻ ചെയ്ത ക്രൂരകൃത്യം അമ്മ അറിഞ്ഞിരുന്നില്ല. ഗർഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.

ഒടുവിൽ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാൽസംഗം ചെയ്തത് മയക്കുമരുന്നിനടിമയായ സ്വന്തം മകനാണെന്ന സത്യം പുറത്തു വന്നത്. കൗമാരപ്രായത്തിലുള്ള ആൺകുട്ടികൾ ലഹരി മരുന്ന് വാങ്ങാൻ കണ്ടെത്തുന്ന വഴികൾ നടുക്കുന്നതാണ്. സമ്പന്നരെ കണ്ടെത്തി പോക്സോ കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം സമ്പാദിക്കുന്നത്. പോക്സോ കേസ്സിൽ കുടുങ്ങിയാലുള്ള മാനക്കേടും നൂലാമാലകളും ഭയന്ന് പലരും പണം നൽകുകയാണ് പതിവ്. പണം തട്ടിയെടുക്കാൻ പോക്സോ കേസ്സ് ദുരുപയോഗം ചെയ്യുന്നതിന് പിന്നിൽ ഏറെയും കൗമാരപ്രായക്കാരായ ആൺകുട്ടികളാണ്. ഇവർക്ക് ലഹരി മാഫിയയുടെ സഹായവും ലഭിക്കുന്നുണ്ട്.

LatestDaily

Read Previous

കൗൺസിൽ യോഗം പൊതുസ്ഥലത്ത് ചേരണം ഒന്നും രഹസ്യമല്ല; എല്ലാം ജനങ്ങളറിയണം

Read Next

മുസ്ലീം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം