സിപിഎം ജില്ലാ സമ്മേളനം മടിക്കൈയിൽ

കാഞ്ഞങ്ങാട്: സിപിഎം കാസർകോട് ജില്ലാ സമ്മേളനം മടിക്കൈയിൽ നടത്താൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനം അംഗീകരിച്ചു. 2021 ഡിസംബർ- ജനുവരി  മാസങ്ങളിലായിരിക്കും ജില്ലാ സമ്മേളനം. തീയ്യതി പാർട്ടി സംസ്ഥാന കമ്മിറ്റി നിശ്ചയിക്കും.

കണ്ണൂർ ജില്ലാ സമ്മേളനം പഴയങ്ങാടിക്കടുത്തുള്ള എരവിൽ പ്രദേശത്താണ്. പാർട്ടി ജില്ലാ സമ്മേളനങ്ങൾ ഇത്തവണ ഗ്രാമങ്ങളിൽ നടത്തണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തെത്തുടർന്നാണ് ജില്ലാ സമ്മേളനം മടിക്കൈയിൽ നടത്താൻ തീരുമാനിച്ചത്.

Read Previous

സാമ്പത്തിക തിരിമറി; സ്വഭാവദൂഷ്യം, ചിട്ടി ഇടപാട് ടി. കെ. രവിക്കെതിരെ ഗുരുതര ആരോപണങ്ങൾ

Read Next

എൻസിപി ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി രവി കുളങ്ങര ജില്ലാ പ്രസിഡണ്ടായേക്കും