ട്രെയിനിലെ കയ്യാങ്കളിക്ക് കാരണം എംപിയും കോൺഗ്രസ്സ് നേതാക്കളും തമ്മിലുള്ള അസ്വാരസ്യം

കാഞ്ഞങ്ങാട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ ഇന്നലെ സന്ധ്യയ്ക്ക് മാവേലി എക്സ്പ്രസ്സിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയിലും പ്രകടമാക്കുന്നത് കാസർകോട് ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളും എംപിയും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യം. ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളെ എംപി ഗൗനിക്കുന്നില്ലെന്ന പരാതി മിക്ക നേതാക്കൾക്കുമുണ്ട്. പല നേതാക്കളെയും അധിക്ഷേപിക്കുന്ന രീതിയിൽ ഉണ്ണിത്താൻ പെരുമാറുന്നതായാണ് കോൺഗ്രസ്സിൽ നിന്നും ഉയരുന്ന പ്രധാന പരാതി.

എംപിയും നേതാക്കളും തമ്മിലുള്ള അസ്വാരസ്യത്തിന്റെ അവസാനത്തെ സംഭവമാണ് ഇന്നലെ മാവേലി എക്സ്പ്രസ്സിലുണ്ടായത്. മുമ്പും എംപിയും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ നേർക്കുനേർ വാഗ്വാദങ്ങളുണ്ടായിട്ടുണ്ട്. എംപിയും രണ്ട് കോൺഗ്രസ്സ് നേതാക്കളും തമ്മിൽ ട്രെയിനിനകത്ത് കയ്യാങ്കളിയുണ്ടാകുമ്പോൾ മാവേലി എക്സ്പ്രസ്സിലെ ഇതേ കോച്ചിൽ കെപിസിസി സിക്രട്ടറി ബാലകൃഷ്ണൻ പെരിയയ്ക്ക്  പുറമെ ജില്ലയിലെ എംഎൽഏമാരായ എൻ. ഏ. നെല്ലിക്കുന്ന്, ഏ. കെ. എം. അഷ്റഫ്, ഇ. ചന്ദ്രശേഖരൻ എന്നിവരുമുണ്ടായിരുന്നു.

LatestDaily

Read Previous

സ്വർണ്ണ ഇടപാട് കേസ്സിൽ മലക്കം മറിഞ്ഞ് പരാതിക്കാരൻ

Read Next

ദേശീയപാതയ്ക്കായി ആരാധനാലയം വഴി മാറി; കൂളിയങ്കാൽ മുഹ്യുദ്ദീൻ മസ്ജിദ് ഒാർമ്മയായി