കാസർകോട് ഐപിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസർകോട്: കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ കാസർകോട് ചാലക്കുന്ന് സ്വദേശി മുഖ്യമന്ത്രിക്ക് പരാതി നൽകി.

ചാലക്കുന്ന് കൃഷ്ണമന്ദിറിലെ രാജു കൃഷ്ണയാണ് കാസർകോട് ഐപിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

രാജുകൃഷ്ണയുടെ മകൻ രാഹുൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് കാരണം കാസർകോട് പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ മാനസിക പീഡനമാണെന്നാണ്  ആരോപണം.

രാഹുലും, ചാല സ്വദേശി സിൻസാറും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഇരുവരെയും കാസർകോട് പോലീസ് ഇൻസ്പെക്ടർ രാജേഷ് സ്റ്റേഷനിൽ വിളിപ്പിക്കുകയും, രാഹുലിനെ ക്രൂരമായി മർദ്ദിക്കുകയും,  തുടർന്ന് പോക്സോ കേസ്സിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും  ചെയ്തതായാണ് രാജുകൃഷ്ണൻ ആരോപിക്കുന്നത്.

ഇതേ തുടർന്നുണ്ടായ മാനസ്സിക വിഷമത്തിൽ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പിതാവ് പറയുന്നത്. സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് രാജു കൃഷ്ണൻ മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്.

LatestDaily

Read Previous

വിചിത്ര രാഷ്ട്രീയ സഖ്യം അണിയറയിൽ

Read Next

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി പിന്നിൽ സ്വകാര്യാശുപത്രികൾ