ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട് : ചെമ്പരിക്കയിലെ ഡോണ്‍ തസ്ലിം എന്ന മുഹ്തസിമിനെ 39, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
കർണാടക കലബുർഗി ജില്ലയിലെ ജവാർഗി കോടതിയിലാണ് പോലീസ് പ്രതിപ്പട്ടികയടക്കമുള്ള റിപ്പോർട്ട് സമർപ്പിച്ചത്.
കാസര്‍കോട് ഉപ്പളയിൽ വേരുകളുള്ള കുപ്രസിദ്ധ ക്രിമിനൽ ഗുണ്ടാ സംഘമാണ് തസ്ലിമിന്റെ കൊല ആസൂത്രണം ചെയ്തത്.ഇവരിൽ ഒരാൾ തസ്ലിമിന്റെ നാട്ടുകാരനും കളിക്കൂട്ടു കാരനുമാണ്.
2019 സെപ്റ്റംബറില്‍ മംഗളൂരുവില്‍ ജ്വല്ലറി കൊള്ളയടിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയവേ തസ്ലീമിന് നേര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്നാണ് ഗുല്‍ബര്‍ഗ ജയിലിലേക്ക് മാറ്റിയത്.
ഈ കേസില്‍ ജനുവരി 31-ന് ജാമ്യത്തിലിറങ്ങി സഹോദരനും സുഹൃത്തിനുമൊപ്പം നാട്ടിലേക്കുവരുമ്പോഴാണ് കലബുർഗി നെഗോലിയിൽ കാറിലെത്തിയ സംഘം തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്.
സഹോദരന്റെ പരാതിയില്‍ പോലീസ് ബണ്ട്വാളിലെ ഗുണ്ടാസംഘത്തിന്റെ ഒളിത്താവളം വളഞ്ഞതോടെ ക്വട്ടേഷന്‍സംഘം കാറില്‍ തസ്ലീമുമായി രക്ഷപ്പെട്ടു.
പോലീസ് പിന്തുടര്‍ന്നതോടെ മംഗളൂരു ബി.സി. റോഡിന് സമീപത്ത് കാറില്‍ തസ്ലീമിനെ കൊലപ്പെടുത്തി സംഘം രക്ഷപ്പെടുകയും തുടർന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ അറസ്റ്റ ചെയ്യുകയുമായിരുന്നു.
എന്നാൽ കേസിലെ പ്രതികളിൽ ചിലർ ഇപ്പോഴും വിദേശത്താണ്. ജൂലായ് 17 ന് ഈ കേസ് കോടതിയുടെ പരിഗണക്കെടുക്കും.പ്രതികളിൽ ചിലർ കർണ്ണാടകയിലെ വിവിധ ജയിലുകളിലാണുള്ളത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 21 പേരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളതെങ്കിലും കൊലക്ക് കരുക്കൾ നീക്കിയ നാലോളം പേരെ കൂടി പിടികൂടാനുള്ളതുകൊണ്ട് പ്രതിപ്പട്ടിക ഇനിയും ഉയരും.
മുഹമ്മദ് റഫീക്ക് എന്ന നപ്പട്ട റഫീക്ക്, 32,അട്ടഗോളി ,കയ്യാർ , ഷാഫി ചാപ്പ 46, ചെമ്പിരിക്ക,ചന്ദ്രഗിരി,ജിയാ എന്ന യൂസുഫ് ശിഹാദ് 30 ,പൈവളിഗെ,അമ്മി ഡോൺ എന്ന ഹമീദ് 35, ,അംബിക്കാന ,പൈവളിഗെ എന്നിവരെ ആദ്യ നാല് പ്രതികളാക്കിയാണ് ലിസ്റ്റ് സമർപ്പിച്ചത്.കർണ്ണാടക സ്വദേശികളായ സൊഹൈൽ,ഇർഫാൻ ചോട്ടാ,ബെല്ലാരി സലിം,വിനായക്, ഗുരു എന്ന ഗുരുരാജ്,സൂരജ്,ജമീർ,സിദ്ധലിംഗേഷ് ,നാഗരാജ ഷെട്ടി,മഞ്ജുനാഥ് ഭണ്ടാരി എന്ന സയന്റിസ്റ് മാഞ്ചിയ ,അൻസാർ,ഉമ്മർ ഷാഫി,പൈവളിഗെ ഷാഫി,മുഹമ്മദ് ഇർഷാദ്,ചെമ്മു എന്ന സമദ്,അബ്ദുൽ സമദ്,അക്ഷയ് എന്നിവരാണ് 21 പേരുള്ള പ്രതി പട്ടികയിൽ മറ്റുള്ളവർ.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 120 -ബി ,[ഗൂഡാലോചന],109 [പ്രേരണാക്കുറ്റം],395 [കവർച്ച],364 [തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൽ],302 [കൊലപാതകം],291 [തെളിവ് നശിപ്പിക്കൽ],303 ജീവപര്യന്തം ശിക്ഷക്കിടയിൽ നടത്തുന്ന കൊലപാതകം],465 [വ്യാജരേഖ ചമയ്ക്കൽ ]473 [കോടതിയുടെ രേഖകൾ നശിപ്പിക്കാൻ ശ്രമിക്കൽ ]തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട പണമിടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. പൈവളിഗെ സ്വദേശിയായ ഗുണ്ടാസംഘത്തലവന് തസ്ലീം ഒന്നരക്കോടിയോളം രൂപ നല്‍കാനുണ്ടെന്നും, ഇതു വാങ്ങിയെടുക്കാനായി ബണ്ട്വാള്‍ കേന്ദ്രമായ മറ്റൊരു ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായും പോലീസ് പറയുന്നു.
തസ്്ലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൈവളിഗെ അട്ടഗോളി സ്വദേശിയുള്‍പ്പെടെ നാലുപേരെയാണ് ആദ്യം പിടികൂടിയത്. തസ്്ലീമിന്റെ മൃതദേഹം ചെമ്പരിക്കയിലാണ് മറവു ചെയ്തത് .