ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കാസർകോട്ടെ സ്വകാര്യ യൂട്യൂബ് വാർത്താ ചാനൽ ഉടമ ഖാദർ കരിപ്പോടിയെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിന് പിന്നിൽ പ്രതിയായ നൗഫലിന് ഖാദറിനോടുണ്ടായിരുന്ന വൈരാഗ്യമെന്ന് സൂചന. ഖാദറിന്റെ ഉറ്റസുഹൃത്തായിരുന്ന നൗഫൽ അടുത്ത കാലത്താണ് ഇദ്ദേഹവുമായി അകന്നത്. നിരവധി കേസ്സുകളിൽ പ്രതിയായ നൗഫൽ പോലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന്റെ പേരിൽ നേരത്തെ കേസ്സിൽ കുടുങ്ങിയിരുന്നു.
നൗഫലിനെ കേസ്സിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച ഖാദർ നൗഫലിന്റെ ഭാര്യയുമായി പരിചയത്തിലാവുകയും ചെയ്തു. ഈ പരിചയം മുതലെടുക്കാൻ ശ്രമിച്ചതായി നൗഫലിന്റെ ഭാര്യ ഭർത്താവിനോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ നൗഫലിന് ഖാദർ കരിപ്പോടിയോട് വൈരാഗ്യം ഉയർന്നു. ഇതിനിടെയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയുമായി ഖാദർ കരിപ്പോടി നടത്തിയ വീഡിയോ ചാറ്റിന്റെ സ്ക്രീൻഷോട്ട് നൗഫലിന് ലഭിച്ചത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പേരാമ്പ്ര സ്വദേശിനിയുമായി ഖാദർ സ്ഥിരമായി സന്ദേശങ്ങൾ കൈമാറുമായിരുന്നു. വീഡിയോ ചാറ്റ് അതിരു വിട്ടതോടെ യുവതി വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിച്ചുവെച്ചു.
ഖാദറിന്റെ നഗ്നചിത്രത്തിന്റെ സ്ക്രീൻഷോട്ട് ലഭിച്ചതോടെ നൗഫൽ ചിത്രമുപയോഗിച്ച് ഖാദറിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായി നൗഫൽ തനിക്ക് കിട്ടിയ ചിത്രം ആദ്യം കാണിച്ചത് ഖാദർ കരിപ്പോടിയുടെ സഹോദരനെയാണ്. 25 ലക്ഷം രൂപയാണ് ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ നൗഫൽ ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 50,000 രൂപ ഖാദർ ദൂതൻ വഴി കൊടുത്തുവിടുകയും ചെയ്തു. വിലപേശലിനൊടുവിലാണ് നഗ്നചിത്രം തിരികെ നൽകാൻ 10 ലക്ഷം രൂപ ഉറപ്പിച്ചത്.
നൗഫലിന് ഖാദറിന്റെ നഗ്നചിത്രം അയച്ചതായി സംശയിക്കുന്ന പേരാമ്പ്ര സ്വദേശിനിയെ വിദ്യാനഗർ പോലീസ് ചോദ്യം ചെയ്യും. സംഭവത്തിന് പിന്നിൽ ഹണിട്രാപ്പ് സംഘമാണോയെന്നും പോലീസ് പരിശോധിക്കും. പേരാമ്പ്ര സ്വദേശിനിയും നൗഫലും തമ്മിൽ പരിചയമുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും പോലീസ് പരിശോധിക്കും. ഖാദർ കരിപ്പോടിയുടെ സാമ്പത്തിക സ്രോതസ്സുകളക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് നൗഫൽ. ബ്ലാക്ക് മെയിലിംഗിന് കാരണവും ഇതു തന്നെയാണ്.
ഏഴോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് നൗഫൽ. ഇവയിൽ ഭൂരിഭാഗവും വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് , ഏടിഎമ്മിനകത്ത് കുടുങ്ങിയ കാർഡ് തിരികെ കിട്ടാൻ മെഷീൻ തല്ലിത്തകർത്ത കേസ്സിലും പ്രതിയാണ് യുവാവ്. ബ്ലാക്ക്മെയിലിംഗിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദ്യാനഗർ എസ്ഐ വിഷ്ണുപ്രസാദ് പറഞ്ഞു.
കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ വി. മനോജ്, എസ്ഐ, വിഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ബ്ലാക്ക്മെയി ലിങ്ങിന്റെ സൂത്രധാരനെ വലയിൽ വീഴ്ത്താൻ കെണിയൊരുക്കിയത്. പോലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഖാദർ കരിപ്പോടിയുടെ നഗ്നചിത്രം നൗഫലിന് അയച്ചതായി സംശയിക്കുന്ന യുവതിയും കേസ്സിൽ പ്രതിയാകും.