ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റിന് റിപ്പോർട്ട് കൈമാറി. അടുത്തിടെ നടന്ന റെയ്ഡുകളുടെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. സിറ്റിംഗ് മന്ത്രിയിൽ നിന്ന് ഉൾപ്പടെ മൊഴിയെടുക്കേണ്ടതുണ്ടെന്ന് പറയുന്ന റിപ്പോർട്ടിൽ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്കിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
അസിസ്റ്റന്‍റ് ഡയറക്ടർ രത്നകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന്‍റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ഡൽഹിക്ക് അയച്ചത്. കരുവന്നൂർ സഹകരണ ബാങ്കിൽ 15 വർഷത്തിലേറെയായി ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ട്. റെയ്ഡുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും മൊഴികളും റിപ്പോർട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസിൽ നേരത്തെ ഭരണസമിതിയുടെ ഭാഗമായിരുന്ന മൂന്ന് പേർ മാപ്പുസാക്ഷിയാകാൻ സന്നദ്ധത അറിയിച്ചതായി ഇ.ഡി അറിയിച്ചു.
അതേസമയം, അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്കും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിലവിലെ മന്ത്രിയുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. പ്രതികളിൽ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഡൽഹിയിൽ നിന്ന് തീരുമാനം ഉണ്ടായ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പൊലീസ് എഫ്‌ഐആറില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.