കാർത്തിക് അമ്പു അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് എതിർവശം ബാലാജി ടവറിൽ പ്രവർത്തിച്ചിരുന്ന കാർത്തിക് സിൽക്സ് വസ്ത്രാലയ ഉടമ വെള്ളിക്കോത്ത് കണിയാങ്കുണ്ടിലെ കെ.വി. കുഞ്ഞമ്പു 69, അന്തരിച്ചു. കാൽ നൂറ്റാണ്ടു കാലം മുംബൈയിലായിരുന്നു.

മംഗളൂരു ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരണം. പരേതരായ എം. കുഞ്ഞമ്പു, കെ.വി.ചോയിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ബേബി, മക്കൾ: മഹേഷ്, അശ്വിൻ, അനൂപ്, കാർത്തിക്. സഹോദരങ്ങൾ: ശ്യാമള, രമണി, ബാബു ഐസ്്ലാന്റ്, പരേതരായ കെ. വി. രാമകൃഷ്ണൻ, വിശാലാക്ഷി,തമ്പാൻ. മടിയൻ കേക്കടവൻ തറവാട് രക്ഷാധികാരി, നാഗ ദേവസ്ഥാനം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം സംസ്കരിച്ചു.

Read Previous

ഖമറുദ്ദീന്റെ റിമാന്റ് കാലാവധി നീട്ടി

Read Next

മറഡോണ