മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി കർണാടകയുടെ സിനി ഷെട്ടി

മുംബൈ: ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിക്ക്. ഞായറാഴ്ചയായിരുന്നു ഫെമിന മിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെ മുംബൈയിൽ നടന്നത്.

ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാനിലെ റൂബൽ ഷെഖാവത് ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശിൽ നിന്നുള്ള ഷിനാത ചൗഹാൻ സെക്കൻഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.
അഭിനേതാക്കളായ നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോഗ്രാഫർ ഷിയമാക് ദാവർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു ജൂറി പാനൽ അംഗങ്ങൾ.

Read Previous

നിയമസഭയില്‍ നിരുത്തരവാദപരമായി പെരുമാറി; ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് സ്പീക്കറുടെ വിമര്‍ശനം

Read Next

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള 2–ാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം