ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം : കർണ്ണാടകയിൽ നിന്നും പാസുമായെത്തിയ പിക്കപ്പ് വാഹനത്തിൽ നിന്നും 107 കിലോ കഞ്ചാവ് പിടികൂടിയതോടെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് വരുന്ന പ ഴം, പച്ചക്കറി വാഹനങ്ങളിൽ ലഹരി മരുന്ന് കടത്ത് നടക്കുന്നതായി ഉറപ്പായി.
ഇന്നലെ മഞ്ചേശ്വരം പോലീസാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് പഴവുമായെത്തിയ പിക്കപ്പ് വാഹനത്തിൽ പഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച 107 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
കർണ്ണാടക രജിസ്ട്രേഷനുള്ള വണ്ടി പോലീസ് കൈ കാണിച്ച് നിർത്താത്തതിനെത്തുടർന്ന് സിനിമാ സ്റ്റൈലിൽ വാഹനം പിന്തുടർന്നാണ് പിടികൂടിയത്.
കഞ്ചാവുമായെത്തിയ വാഹനത്തെ മഞ്ചേശ്വരം യത്തീംഖാന റോഡിലാണ് പോലീസ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ചീത്തയായ പഴക്കുലകൾ കണ്ട് സംശയം തോന്നിയതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
വാഹനത്തിന്റെ ആർ സി ഉടമ കർണ്ണാടക ചിക്കമംഗളൂരു സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. വാഹനം വിറ്റതാണെന്നാണ് ആർ സി ഉടമ മഞ്ചേശ്വരം പോലീസിനെ അറിയിച്ചതെങ്കിലും ഇദ്ദേഹത്തിന്റെ ഫോൺ പിന്നീട് സ്വിച്ചോഫ് ചെയ്തതിനാൽ കഞ്ചാവ് കള്ളക്കടത്തിന്റെ സൂത്രധാരൻ ഇദ്ദേഹമാണെന്ന് സംശയമുണ്ട്.
കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കാണാതായ 2 പേർക്കായി മഞ്ചേശ്വരം പോലീസ് തെരച്ചിലാരംഭിച്ചു. പിടിച്ചെടുത്ത തൊണ്ടി മുതൽ കോടതിക്ക് കൈമാറും.
കർണ്ണാടകയിൽ നിന്നും ജില്ലയിലേക്ക് പച്ചക്കറി കൊണ്ടു വരുന്ന ലോറികളിൽ നിരോധിത ലഹരിമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമായിട്ടുണ്ട്. പഴം, പച്ചക്കറി വാഹനങ്ങളിൽ പോലീസ് കാര്യമായ പരിശോധന നടത്താത്തതിനാൽ ഈ മറ പറ്റിയാണ് നിരോധിത ലഹരി വസ്തുക്കൾ കടത്തുന്നത്. പഴവുമായെത്തിയ പിക്കപ്പ് വാഹനത്തിൽ നിന്നും 20 ലക്ഷത്തോളം രൂപ വില മതിക്കുന്ന 107 കിലോ കഞ്ചാവ് പിടിച്ചെടുത്തതോടെ കഞ്ചാവ് മാഫിയ കഞ്ചാവ് കള്ളക്കടത്തിന് പുതിയ വഴികൾ കണ്ടെത്തിയതായി വ്യക്തമായിട്ടുണ്ട്.
അതിർത്തി പോലീസ് േസ്റ്റേഷനുകളായ മഞ്ചേശ്വരം , കുമ്പള പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അടുത്ത കാലത്ത് വൻ തോതിൽ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പുലർകാലങ്ങളിലാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി, പഴം ലോഡുകൾ എത്തുന്നത് ഈ വാഹനങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാക്കുന്നവിധ വിധത്തിലാണ് ഇന്നലെ പഴ വർഗ്ഗങ്ങൾ കൊണ്ടു വന്ന വാഹനത്തിൽ നിന്നും ഒരു ക്വിന്റലിലധികം കഞ്ചാവ് പിടികൂടിയത്.
റോഡരികിൽ ആദായ വിലയ്ക്ക് പഴം, പച്ചക്കറി വർഗ്ഗങ്ങൾ വിൽപ്പന നടത്തുന്ന വാഹനങ്ങളിൽ പലതും കച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്നതായും സംശയമുണ്ട്.