ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: സർക്കാർ ഡോക്ടർമാർക്ക് മേൽ ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള വിവാദ നീക്കവുമായി കർണാടക സർക്കാർ. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് കീഴിലുള്ള സർക്കാർ ഡോക്ടർമാരെ പുതിയ നിരീക്ഷണ സംവിധാനം ബാധിക്കും. ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ. സുധാകറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ 10 മുതൽ 15 ശതമാനം വരെ പേർ അവരുടെ ഔദ്യോഗിക ജോലി സമയങ്ങളിൽ പോലും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.