പ്രളയ അവലോകന യോഗത്തിനിടെ ഉറങ്ങി കർണാടക മന്ത്രി

ബെംഗളൂരു: പ്രളയ അവലോകന യോഗത്തിൽ കർണാടക മന്ത്രി ഉറങ്ങുന്ന ചിത്രം പുറത്ത്. മന്ത്രി ആർ അശോക ഉറങ്ങുന്ന ചിത്രം കർണാടക കോൺഗ്രസാണ് പുറത്തുവിട്ടത്. “സംസ്ഥാനത്തെ ജനങ്ങൾ മഴയിൽ മുങ്ങി, മന്ത്രി ഉറക്കത്തിൽ മുങ്ങിയിരിക്കുകയാണ്,” കർണാടക കോൺഗ്രസ് ചിത്രം സഹിതം ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന പ്രളയ അവലോകന യോഗത്തിന്‍റെ ചിത്രങ്ങൾ ആർ അശോകയും പങ്കുവച്ചിരുന്നു. ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ പല ജില്ലകളും കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ് നേരിടുന്നത്. ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തെ നേരിടാൻ 300 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി ബൊമ്മൈ പറഞ്ഞു.

K editor

Read Previous

അഭിരാമിയുടെ ചികിത്സയിൽ പിഴവില്ല; വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്ന് കെജിഎംഒഎ

Read Next

അദാനിക്ക് ഭൂരിപക്ഷം വായ്പയും നൽകിയത് പൊതുമേഖല ബാങ്കുകൾ