ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കർണാടക: പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കാൻ കർണാടക. കനത്ത പിഴ ഒഴിവാക്കാൻ നാലുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം. എല്ലാവർക്കും നിയമം നിർബന്ധമാക്കി കർണാടക പൊലീസ് ഉത്തരവിറക്കി.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 1,000 രൂപ പിഴ ഈടാക്കും. നിയമം കർശനമായി നടപ്പാക്കാൻ കർണാടക പൊലീസ് പുറത്തിറക്കിയ ഉത്തരവിൽ ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. എസ്യുവികൾ, എംയുവികൾ, ഹാച്ച്ബാക്കുകൾ, സെഡാൻ എന്നിവ ഉൾപ്പെടെ എം 1 ആയി തരംതിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.