കർണാടകയിൽ രണ്ട് പേരെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി

കുടക്: കർണാടകയിലെ കുടക് ജില്ലയിലെ കുട്ടയിൽ 12 മണിക്കൂറിനുള്ളിൽ രണ്ട് പേരെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി. കർണാടക വനംവകുപ്പിന്‍റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് 10 വയസുള്ള കടുവയെ പിടികൂടിയത്.

കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസൂരിലെ കുർഗള്ളിയിലേക്ക് മാറ്റി. കാപ്പിക്കുരു പറിക്കാനെത്തിയ ആദിവാസി കുടുംബത്തിലെ പതിനെട്ടുകാരൻ ചേതനെ ഞായറാഴ്ചയാണ് അച്ഛന്‍റെ മുന്നിൽ വച്ച് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധുവായ രാജുവിനെയും (72) തിങ്കളാഴ്ച രാവിലെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി.

ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കാതെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് കടുവയെ പിടികൂടാൻ കർണാടക വനംവകുപ്പ് പ്രത്യേക ടാസ്ക് ഫോഴ്സിനെ വിന്യസിച്ചത്. ഇന്നലെ മുതൽ കാപ്പിത്തോട്ടങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചത്.

Read Previous

കല്യാൺ റോഡിൽ കടകൾക്ക് തീയിട്ടതിന് കേസ്

Read Next

പകൽ മോഷ്ടാവിനായി തെരച്ചിൽ