പൊതുചടങ്ങിൽ സ്ത്രീയുടെ മുഖത്തടിച്ച് കർണാടക ബിജെപി മന്ത്രി

ബെംഗളൂരു: കർണാടകയിലെ ബി.ജെ.പി മന്ത്രി പൊതുസ്ഥലത്ത് വച്ച് സ്ത്രീയുടെ മുഖത്തടിച്ചു. പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനിടെ ശനിയാഴ്ചയായിരുന്നു സംഭവം. മന്ത്രി സ്ത്രീയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം വാർത്തയായത്.
കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ സ്ത്രീയെ തല്ലുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പട്ടയം വിതരണം ചെയ്യുന്നതിനായി കാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ എത്തിയതായിരുന്നു മന്ത്രി. പട്ടയം ലഭിക്കാത്തതിൽ ക്ഷുഭിതയായ സ്ത്രീയെ ആണ് മന്ത്രി അടിച്ചത്.

Read Previous

ഗവർണർക്കെതിരായ എൽഡിഎഫ് പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തേക്കും

Read Next

സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ