കരിപ്പൂർ റൺവേയ്ക്ക് തടസ്സം നാട്ടുകാർ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്‌ ആരാണുത്തരവാദി ? അത്‌ കേന്ദ്ര സംസ്ഥാന സർക്കാരുകളോ എയർ പോർട്ട്‌ അതോറിറ്റിയോ ഒന്നുമല്ല, 

അത്‌ അത്യാവശ്യം റൺവേ വികസനത്തിനും ടേബിൾ ടോപ്പ്‌ റൺവേയുടെ അവസാനം വേണ്ട  ചതുപ്പ്‌ നിലത്തിനു പോലും ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ലാ എന്ന് പറഞ്ഞ്‌ സമരം ചെയ്ത കരിപ്പൂരിലെ നാട്ടുകാരാണ്‌.

മൂന്നു വർഷം നിരന്തരം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്‌ വേണ്ടി ഭൂമി അക്വിസഷൻ ചെയ്യാൻ നിയോഗിക്കപ്പെട്ട ടീമിലുണ്ടായ അനുഭവത്തിൽ പറന്നു. ആത്യന്തികമായി ന്യൂനപക്ഷപ്പേടിയാണ്‌ ദുരന്തം വരുത്തിവെച്ചത്‌.

എങ്ങനെ എന്നാൽ സംസ്ഥാനം സ്ഥലം ഏറ്റെടുത്ത്‌ നൽകണം, കേന്ദ്രം വികസനം നടത്തും , അങ്ങനെയാണ്‌ കണ്ടീഷൻ, 12 വർഷത്തിലേറെയായി ലാൻഡ്‌ അക്വിസിഷൻ ഓഫീസ്‌ പ്രവർത്തനം തുടങ്ങിയിട്ട്‌.

ശരിക്കും വലിയ സമ്മർദ്ദങ്ങളുടെ ഫലമായിട്ടാണ്‌ കരിപ്പൂർ വിമാനങ്ങൾ ഒരിടവേളയ്ക്ക്‌ ശേഷം ഓടിത്തുടങ്ങിയത്‌, ഭൂമി ഏറ്റെടുക്കൽ പുതിയ കേന്ദ്ര നിയമ പ്രകാരം ഏറ്റവും മികച്ച പാക്കേജാണ്‌ നാട്ടുകാർക്ക്‌ ഓഫർ ചെയ്തത്‌.  മറിച്ചുള്ള വാദം എന്നത്‌ വൈകാരിക ബന്ധമുള്ള വീടുകൾ മദ്രസകൾ,  ശവപ്പറമ്പുകൾ ഒക്കെ ഏറ്റെടുക്കാനുള്ള സ്ഥലത്ത്‌ ഉൾപ്പെടുന്നു എന്നുള്ളതാണ്‌.

അതു തന്നെയാണ്‌ സമരത്തിനുള്ള മുഖ്യകാരണവും.

പൂർണ്ണമായി സ്വകാര്യമേഖലയിലുള്ള ഒരു സംരഭത്തിനു 75% ആളുകൾ സമ്മത പത്രം നൽകിയാൽ മാത്രമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ, പകുതി വീതം ഷെയറുള്ള പൊതുമേഖലാ സ്വകാര്യ മിശ്ര സംരംഭമാണെങ്കിൽ 50% ആളുകൾ സമ്മതിക്കണം, ഇനി സൈനിക ആവശ്യത്തിനാണെങ്കിൽ ഒരു സമ്മതവും ഇല്ലാതെ ബലം പ്രയോഗിച്ചും ഭൂമി ഏറ്റെടുക്കാം..

എന്നിരിക്കേ കരിപ്പൂരിൽ   15% ആളുകൾ സമ്മത പത്രം നൽകിയിരുന്നു, ഒരു മാസം 10ലക്ഷം രൂപയോളം സംസ്ഥാന സർക്കാരിനു ശമ്പളയിനത്തിൽ മാത്രം ചെലവാക്കിക്കൊണ്ട്‌ 12 വർഷം കഴിഞ്ഞിട്ടും ഒരിഞ്ചു ഭൂമി ഏറ്റെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല.

ഇടതുപക്ഷ സർക്കാരിനു ഭൂമി ഏറ്റെടുക്കാൻ ഭയമാണ്‌, ന്യൂനപക്ഷപ്പേടിയാണ് ഭയത്തിന് പിന്നിൽ. അങ്ങനെ വന്നാൽ അതു ലീഗ്‌ മുതലാക്കുമെന്നുള്ള ഭയം, എന്നാൽ ഏറ്റെടുക്കലിന് നിശ്ചയിച്ച ഓഫീസ്‌ അബോളിഷ്‌ ചെയ്യാമെന്ന് വെച്ചാൽ   മലപ്പുറത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ്‌ അതും ഒരു വിഭാഗം മുതലെടുക്കും.

LatestDaily

Read Previous

കോവിഡ് ടെസ്റ്റ് ഇനി വീട്ടിൽ

Read Next

പണയ സ്വർണ്ണം തട്ടി