കാരാട്ട് വയലിൽ മുകുന്ദറായ് പ്രഭു ഇടത് സ്ഥാനാർത്ഥി

കാഞ്ഞങ്ങാട്: റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ ബി. മുകുന്ദറായ് പ്രഭു കാരാട്ട് വയൽ വാർഡിൽ നിന്നും ഇടതു സ്വതന്ത്രനായി മത്സരിക്കും. കാഞ്ഞങ്ങാട്ടെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന മുകുന്ദ്പ്രഭു ഹൊസ്ദുർഗ്ഗ് എൽ.വി. ടെമ്പിളിന്റെ മാനേജിംഗ് കമ്മിറ്റിയംഗമാണ്. കാരാട്ടുവയൽ വാർഡ് ഗൗഡസാരസ്വത ബ്രാഹ്മണരുടെ ശക്തി കേന്ദ്രം കൂടിയായതിനാലാണ് ഇടതുപക്ഷം മുകുന്ദ് പ്രഭുവിനെ വാർഡിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചത്. ബിജെപിയുടെ സിറ്റിംഗ് വാർഡായ കാരാട്ട് വയൽ ബി. മുകുന്ദ്റായ് പ്രഭുവിനെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ഇടതു മുന്നണി പ്രതീക്ഷ.

Read Previous

വി. വി. രമേശനെ നേരിടാൻ കോൺഗ്രസ്സ് കരുത്തനെ തേടുന്നു

Read Next

തോൽവി നേരിട്ട നഗരസഭ അധ്യക്ഷമാർ ഇക്കുറിയും അങ്കത്തിനൊരുങ്ങി