‘കാന്താര’ 100 കോടി ക്ലബ്ബിൽ; ആഗോള കളക്ഷൻ 140 കോടി കടന്നു

കന്നഡ ചിത്രം കന്താര ബോക്സ് ഓഫീസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 100 കോടി ക്ലബിൽ പ്രവേശിച്ചു. റിഷഭ് ഷെട്ടി നായകനായ ചിത്രത്തിന് ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഹിന്ദിയിൽ നിന്ന് മാത്രം ഇതുവരെ എട്ട് കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.

തെലുങ്കില്‍ ആദ്യ ദിനം നാലുകോടിക്കു മുകളില്‍ കളക്ഷന്‍ ലഭിച്ച സിനിമ മലയാളത്തില്‍ ഒക്ടോബര്‍ 20 നാണ് റിലീസ് ചെയ്യുന്നത്. നിലവില്‍ വേള്‍ഡ് വൈഡ് 140 കോടിയിലധികം നേടിയ ചിത്രം ഉടൻ തന്നെ 150 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read Previous

20 ഭാഷകളിൽ നന്ദി ട്വീറ്റുമായി ശശി തരൂർ; വിരുന്നൊരുക്കാനൊരുങ്ങി ഖർ​ഗെ

Read Next

മല്ലികാർജുൻ ഖാർഗെ പുതിയ കോൺഗ്രസ് അധ്യക്ഷനാകും