‘കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം’; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി എന്നിവർക്ക് കാലിക്കറ്റ് സർവ്വകലാശാല ഡി-ലിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം. വൈസ് ചാൻസലറുടെ അനുമതിയോടെ സിൻഡിക്കേറ്റ് അംഗം അബ്ദുറഹിമാണ് പ്രമേയം അവതരിപ്പിച്ചത്.

സമൂഹത്തിന് ഗുണകരമായ രീതിയിൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും വെള്ളാപ്പള്ളി നടേശനുമെന്ന് പ്രമേയത്തില്‍ പറയുന്നു. സ്വന്തം കുടുംബങ്ങൾക്ക് വേണ്ടി പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളല്ല അവർ നടത്തുന്നതെന്നും പ്രമേയത്തിൽ പറയുന്നു.

വെള്ളാപ്പള്ളി നടേശൻ സമൂഹത്തിനായി നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്, ഇപ്പോഴും ഈ രംഗത്ത് സജീവമാണ്. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുകയും കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ന്യൂജെൻ കോഴ്സുകൾ ലഭ്യമാക്കുകയും ചെയ്യുന്ന വിപ്ലവകരമായ പ്രവർത്തനമാണ് കാന്തപുരം നടത്തുന്നതെന്നും പ്രമേയത്തിൽ പരാമർശിച്ചു.

K editor

Read Previous

ഭര്‍തൃമതിയുടെ ആത്മഹത്യയിൽ അന്വേഷണം 

Read Next

നഗരത്തിൽ പരിഭ്രാന്തി പരത്തി നായ്ക്കളുടെ വിളയാട്ടം