കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ താൽക്കാലിക ജീവനക്കാരന്റെ ശമ്പളം തട്ടിയെടുത്തു

പയ്യന്നൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജോലിയില്‍നിന്നൊഴിവായ ശേഷം ഡിപ്പാർട്ട്മെൻ്റ് വിഭാഗം മേധാവികൾ  വ്യാജരേഖ ചമച്ച് ഇയാളുടെ പേരില്‍ പത്ത് മാസത്തെ ശമ്പളം തട്ടിയെടുത്തു.

വിവരാവകാശ രേഖ പ്രകാരം തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകി പരാതിയിൽ   പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര സെന്‍ട്രല്‍ ലൈബ്രറി ജീവനക്കാരന്‍ കോറോം ചാലക്കോട് പാപ്പിനിശ്ശേരി ഹൗസില്‍ സുരേന്ദ്രന്‍ 50, നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എടാട്ട്  ആനന്ദതീര്‍ഥ കാമ്പസിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക ജോലി ചെയ്തയാളുടെ ശമ്പളം തട്ടിയെടുത്താണ് ഡിപ്പാർട്ട്മെൻ്റ് മേധാവികൾ അധികൃതരെ വഞ്ചിച്ചത് .

2011-ന് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരൻ സജിത്കുമാറിന്റെ  പത്ത് മാസത്തെ ശമ്പളമാണ് തട്ടിയെടുത്തത് വിവരാവകാശ നിയമ പ്രകാരം തട്ടിപ്പുകഥ മനസിലാക്കിയ സുരേന്ദ്രന്‍  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്ക് പരാതി നൽകി.

തുടർന്ന് യൂണിവേർസിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയതിനെത്തുടർന്നാണ് എസ്.പി.യുടെ നിർദ്ദേശപ്രകാരം പയ്യന്നൂര്‍  പോലീസ് കേസെടുത്തത്.

ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫഷണല്‍ അസിസ്റ്റന്റായിരുന്ന താല്‍ക്കാലിക ജീവനക്കാരന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.

ഇദ്ദേഹം ജോലിയില്‍ നിന്നൊഴിവായ  സമയത്താണ്  പത്ത് മാസത്തെ ശമ്പളം വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഡിപ്പാർട്ട്മെൻ്റ് മേലധികാരികളായ സന്തോഷ്, ദീപക് എന്നിവർ തട്ടിയെടുത്തത്.

ഇതിൽ സന്തോഷ് ഇക്കഴിഞ്ഞ മെയ് 31 ന് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. ട്രഷറിയിൽ നിന്ന് ഉദ്യോഗസ്ഥൻ കോടികൾ തട്ടിയെടുത്ത വാർത്തയുടെ പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലെ സാമ്പത്തിക തട്ടിപ്പുകൾ പുറത്തു വരുന്നത്

LatestDaily

Read Previous

ഫോട്ടോഗ്രാഫർ വാഹന അപകടത്തിൽ മരിച്ചു

Read Next

നീലേശ്വരത്ത് പെൺകുട്ടിയടക്കം 6 പേർക്ക് കോവിഡ്