ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ : കണ്ണൂരിൽ കാഞ്ഞങ്ങാട് സ്വദേശികളായ വൻ കഞ്ചാവ് സംഘം കണ്ണൂരിൽ പിടികൂടി. രഹസ്യാന്യേഷണ വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർ സംഘത്തെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ആവിക്കര സ്വദേശികളായ കെ.ആഷിഖ് 24, ഇർഷാദ് 21, എന്നിവരാണ് അറസ്റ്റിലായത്.
കെഎൽ 14 എസ് 4629 നമ്പർ കാറും 12500 രൂപയും 3 മൊബൈൽ ഫോണുകളും പോലീസ് ഇവരുടെ കൈയ്യിൽ നിന്നും പിടികൂടി.
ടൗൺ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, വനിതാ സ്റ്റേഷൻ എസ്എച്ച്ഒ, ലീലാമ്മ ഫിലിപ്പ് കൺട്രോൾ റൂം എസ്ഐ, സുരേഷ്കുമാർ എന്നിവർ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കാർ സഹിതം ഇരുവരെയും പിടികൂടിയത്.
കണ്ണൂർ ഡിവൈഎസ്പി പി, പി സദാനന്ദന്റെ നേത്യത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയതു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുള്ളതയായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
കഞ്ചാവ് ജയിൽ തടവുകാർക്ക് കൈമാറാൻ എത്തിച്ചതാണെന്ന് സംശയമുണ്ട്. കാസർകോട്ടും, കാഞ്ഞങ്ങാട്ടും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ മുഖ്യകണ്ണികളായ ഇവർ നേരത്തെ അടിപിടി കേസുകളിലും പ്രതികളാണെന്ന് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പ്രദീപ് കണ്ണിപ്പൊയിൽ ലേറ്റസ്റ്റിനോട് പറഞ്ഞു.പ്രതികളെ റിമാൻഡ് ചെയ്തു.
കാഞ്ഞങ്ങാട്ടെത്തുന്ന കഞ്ചാവ് കണ്ണൂർ ഉൾപ്പെടെ മറ്റ് ജില്ലകളിലേക്ക് പ്രതികൾ പതിവായി എത്തിക്കുന്നതായാണ് പോലീസ് കരുതുന്നത്.
കേസ്സന്വേഷണം കണ്ണൂർ പോലീസ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൂടി വ്യാപിപ്പിച്ചു.