റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസ്സിൽ കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ : മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് റിട്ടയേര്‍ഡ് അധ്യാപകനും പെന്‍ഷന്‍ സംഘടനയുടെ ഭാരവാഹിയുമായ വേളം എ.കെ.ജി. നഗറില്‍ ബാലകൃഷ്ണന്‍ 72, മരിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് ഹിദായത്ത് നഗറിലെ ഷക്കീല്‍ മന്‍സിലില്‍ മൊയ്തീന്‍ കുഞ്ഞിയെയാണ് 35, കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ   ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തത്. 

അപകടം വരുത്തിയ കാറും കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.  ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവ സമയം പ്രതി ഓടിച്ചിരുന്ന സാന്‍ട്രോ കാര്‍ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കിന്നിങ്കാര്‍ എന്ന സ്ഥലത്ത് പ്രതിയുടെ ബന്ധു വീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ 2021 ഫെബ്രുവരി 23-ന്  രാവിലെ 5.15നാണ് കേസിനാസ്പദമായ സംഭവം.

Read Previous

വിധുബാലയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്

Read Next

കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നൽകാൻ എസ്പിയും കലക്ടറും നേരിട്ടെത്തി