സംയുക്ത ബിരുദാനന്തര ബിരുദകോഴ്‌സുകളുമായി കണ്ണൂർ , എം.ജി. സർവകലാശാലകൾ

മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. ഇരു സർവകലാശാലകളിലെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് സിലബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ M.Sc കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), M.Sc. ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സുകളാണ് ആരംഭിക്കുന്നത്.

പഠനത്തിന്‍റെ ഭാഗമായി, ഒരു വ്യവസായസ്ഥാപനത്തിൽ ഇന്‍റേൺഷിപ്പ് ചെയ്യാനും വിദേശത്തോ ഇന്ത്യയിലോ ഉള്ള ഒരു പ്രശസ്ത ഗവേഷണ സ്ഥാപനത്തിൽ ആറ് മാസം നീണ്ടുനിൽക്കുന്ന ഗവേഷണ പദ്ധതിയിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ കെമിസ്ട്രി ആൻഡ് ഫിസിക്സ് വകുപ്പും സംയുക്തമായാണ് കോഴ്സുകൾ നടത്തുന്നത്. യോഗ്യത: കെമിസ്ട്രി, ഫിസിക്സ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിൽ പരിചയം നേടാനുള്ള അവസരവും ഈ കോഴ്സ് പ്രദാനം ചെയ്യും.

K editor

Read Previous

ബി.ആർക്. പരീക്ഷയിൽ 58.11 ശതമാനം വിജയം

Read Next

അട്ടപ്പാടിയിൽ യാത്രാ ക്ലേശം രൂക്ഷം