കാഞ്ഞങ്ങാട്: കൊവ്വൽപ്പള്ളി സ്വദേശിയായ യുവാവ് കാനഡയിൽ തടാകത്തിൽ മുങ്ങിമരിച്ചു. കൊവ്വൽപ്പള്ളി ജമാഅത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് കാസിം ഹാജി, സുഹറ ദമ്പതികളുടെ മകൻ ഉവൈസ് മുഹമ്മദാണ് തടാകത്തി വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
കാനഡ ആൽബർട്ട സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബർട്ട് തടാകത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയപ്പോഴാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
കാനഡ വാൾമാർട്ട് കമ്പനിയിലെ ജീവനക്കാരനാണ്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും ദൃക്സാക്ഷികൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സഈദ, സുമയ്യ, ഉബയ്, സാബിത്ത്