കാഞ്ഞങ്ങാട്: നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കി. സർവ്വീസ് റോഡുകളിലുൾപ്പെടെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തി സ്റ്റിക്കർ ഒട്ടിക്കുന്ന നടപടിയാണ് പോലീസ് പുനരാരംഭിച്ചത്.
ടിബി റോഡ് ജംഗ്ഷനും, കോട്ടച്ചേരി ട്രാഫിക് സർക്കിളിനുമിടയിൽ സർവ്വീസ് റോഡുകൾ കയ്യേറി പാർക്ക് ചെയ്ത ഒട്ടേറെ വാഹനങ്ങൾക്ക് പോലീസ് സ്റ്റിക്കർ പതിച്ചു. സർവ്വീസ് റോഡ് കയ്യേറ്റം നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നതാണ് പോലീസ് നടപടിക്ക് കാരണം. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നാളുകളായി നഗരസഭ– പോലീസിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടായിരുന്നില്ല.