ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പണം നൽകിയത് വി.വി. രമേശൻ ചെയർമാനായ കാലത്ത്
കാഞ്ഞങ്ങാട്: കരിഞ്ഞുണങ്ങിയ പുല്‍ച്ചെടിക്ക് വെള്ളമടിക്കാന്‍ ചിലവഴിച്ചത് 55,000 രൂപ. ക്വ ട്ടേഷനില്ലാതെയാണ് കാഞ്ഞങ്ങാട് നഗരസഭ കൊടുത്തത് 55,000 രൂപ യെന്ന് 2018-19 വര്‍ഷ ത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെണ്ടറും ക്വട്ടേഷനുമില്ലാതെ 2019 ഫെബ്രുവരി രണ്ട് മുതല്‍ മാര്‍ച്ച് പത്ത് വരെ പതിനൊന്ന് ദിവസങ്ങളിലായിട്ടാണ് കരാറുകാരന് കരിഞ്ഞുണങ്ങിയ പുല്‍ച്ചെടിക്ക്് വെള്ളമടിക്കാൻ ഇത്രയും തുക നല്‍കിയത്. ദിവസവും അയ്യായിരം രൂപ വെച്ച്് ഒരു രേഖകളുമില്ലാതെ കരാറുകാരന് നല്‍കിയിട്ടുണ്ട്. എന്നിട്ടും കാഞ്ഞങ്ങാട് നഗരസഭയിലെ ഡിവൈഡറുകളിലെ പുല്‍ത്തകിടുകള്‍ കരിഞ്ഞുണങ്ങിയ നിലയിലാണുള്ളത്. കരാറുകാര്‍ക്ക് വാരിക്കോരി പൈസ കൊടുത്തിട്ടും ഇ പ്പോഴും വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങിയ നിലയിലാണ് പുല്‍ത്തകിടിയുള്ളത്. വി.വി. രമേശൻ ചെയർമാനായപ്പോഴാണ് ക്രമക്കേട് നടന്നത്.