ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്മ്യതിമണ്ഡപം മുതൽ നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ റോഡ് ജംഗ്ഷൻ വരെയുള്ള നാലുവരിപ്പാതയിൽ സ്ഥാപിച്ച സൗരോർജജ വിളക്കുകൾ ഭൂരിഭാഗവും കണ്ണടച്ചു. കെഎസ്ടിപി റോഡിൻെറ മധ്യഭാഗത്തെ ഡിവൈഡറുകളിലായാണ് ഇരുഭാഗത്തും പ്രകാശം പരത്തുന്ന സോളാർ വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. കെ എസ്ടിപി റോഡ് തുറന്നു കൊടുക്കുമ്പോൾ സ്ഥാപിക്കപ്പെട്ട വിളക്കുകൾ ചിലത് മാസങ്ങൾക്കകം തന്നെ കണ്ണ് ചിമ്മിയിരുന്നു. ഇപ്പോൾ ഏതാണ്ട് പൂർണ്ണമായും കണ്ണടച്ചിരിക്കുന്ന നിലയിലാണ്.
കോട്ടച്ചേരി ട്രാഫിക്ക് സർക്കിൾ, ഇഖ്ബാൽ റോഡ് ജംഗ്ഷൻ, കോട്ടച്ചേരി ബസ്റ്റാന്റ്, സ്മൃതിമണ്ഡപം എന്നിവിടങ്ങളിലുള്ള ഹൈമാസ്റ്റ് വിളക്കുകൾ മാത്രമാണ് ഇപ്പോൾ ആശ്വാസകരമായിട്ടുള്ളത്. കെഎസ്ടിപി റോഡ് കരാറുകാരാണ് റോഡ് കരാറിന്റെ ഭാഗമായി സോളാർ വിളക്കുകൾ സ്ഥാപിച്ചത്. തകരാറിലാവുന്ന വിളക്കുകൾ ശരിയാക്കാനുള്ള യാതൊരു സംവിധാനവുമില്ല. സോളാർ വിളക്കുകളുടെ കാര്യം പറയുമ്പോൾ ബന്ധപ്പെട്ട എല്ലാവരും കൈമലർത്തുകയാണ്. പ്രധാന ജംഗ്ഷനുകളിലുള്ള ഹൈമാസ്റ്റ് വിളക്കുകൾ മന്ത്രി ചന്ദ്രശേഖരന്റെ എംഎൽഏ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചുള്ളതാണ്.