കാഞ്ഞങ്ങാട്ട് ആധുനിക മൽസ്യമാർക്കറ്റും അറവുശാലയും

കാഞ്ഞങ്ങാട്: പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ മൽസ്യമാർക്കറ്റിന് കിഫ് ബിയിൽ നിന്ന് രണ്ടര കോടി രൂപ അനുവദിച്ചു. സ്ഥല പരിമിതി യിൽ വീർപ്പുമുട്ടുന്ന കോട്ടച്ചേരി മത്സ്യ മാർക്കറ്റ് വിപുലമായ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കാനുള്ള നടപടി കഴിഞ്ഞ നഗരസഭാ ഭരണ സമിതിയുടെ തുടക്കത്തിൽ വി.വി.രമേശന്റെ നേതൃത്വത്തിൽ തന്നെ തുടക്കമിട്ടിരുന്നു.

ആവിക്കരയിൽ നഗരസഭയുടെ കൈവശമുള്ള ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റും അറവ് ശാലയും സ്ഥാപിക്കാൻ ലക്ഷ്യമിട്ടത്.അറവ് ശാലക്ക് നാലര കോടിയും മൽസ്യമാർക്കറ്റിന് രണ്ടര കോടിയുടെയും നിർദ്ദേശമാണ് നഗരസഭ സമർപ്പിച്ചി രുന്നത്. എന്നാൽ കോട്ടച്ചേരി റെയിൽവേ ഗേറ്റ് ഇതിന്റെ തുടർ നടപടിക്ക് തടസമായി.കോട്ടച്ചേരി റെയിൽവേ മേൽപ്പാലം വന്നതോടെ കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലയളവിൽ വീണ്ടും സർക്കാറിനെ സമീപിച്ച് ബന്ധപ്പെട്ടവരിൽ സമ്മർദം ചെലുത്തി.റെയിൽവേ മേൽപ്പാല റോഡ് പടിഞ്ഞാറ് ഭാഗത്ത് അവസാനിക്കുന്നിടത്താണ് പഴയ മലിന ജല പ്ലാന്റിന്റെ ഒന്നര ഏക്കർ ഭൂമി എന്നതും നിർദിഷ്ട അജാനൂർ ഫിഷിംഗ് ഹാർബറിന്റെ സാമിപ്യവും മാർക്കറ്റിന് അനുകൂല ഘടകമാണെന്ന് സർക്കാർ കണ്ടെത്തിയതോടെയാണ് ആധുനികമൽസ്യമാർക്കറ്റിന് രണ്ടര കോടി സർക്കാർ അനുവദിച്ചത്.

കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതിയായ ആധുനിക മൽസ്യമാർക്കറ്റും അറവ് ശാലയും യാഥാർത്ഥ്യമാക്കാൻ നഗരസഭ മുന്തിയ പരിഗണനയാണ് നൽകിയിരിക്കുന്നത്. മാർക്കറ്റിനായുള്ള മണ്ണു പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഇതിനകം പൂർത്തികരിച്ചതായിനഗരസഭാ ചെയർമാൻ കെ.വി സുജാത പറഞ്ഞു. കിഫ്ബിയിൽ നിന്ന് ഔദ്യോഗികമായ അറിയിപ്പ് വരുന്നതോടെ എല്ലാവരുടെയും സഹകരണത്തോടെ മത്സ്യ മാർക്കറ്റ് പ്രവൃത്തിക്കാവശ്യമായ നടപടികൾ  സ്വീകരിക്കുമെന്നും കെ.വി.സുജാത  പറഞ്ഞു.

LatestDaily

Read Previous

ബേക്കൽ ക്ലബ്ബ് പീഡനക്കേസ് പോലീസ് എഴുതിത്തള്ളും

Read Next

പെരിയ ഇരട്ടക്കൊലക്കേസ്സിലുൾപ്പെട്ട ബൈക്ക് ബേക്കൽ പോലീസ് സ്റ്റേഷനിൽ കാണാതായി