ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
∙ ലാത്തി വീശി ∙ ഉമ്മ തളർന്നു വീണു
കാഞ്ഞങ്ങാട്: വീടു വിട്ടുപോയ തോയമ്മൽ പെൺകുട്ടി അസിഫ 21, ഹൊസ്ദുർഗ് കോടതിയിൽ നിന്ന് ഇന്നലെ ഭർത്താവ് അജിനൊപ്പം പോയി. അസിഫയെ കാണാനില്ലെന്ന പെൺകുട്ടിയുടെ പിതാവ് മൊയ്തുവിന്റെ പരാതിയിൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കമിതാക്കൾ ദക്ഷിണ കർണ്ണാടകയിലെ ക്ഷേത്ര നഗരമായ സുബ്രഹ്മണ്യയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇന്നലെ അസിഫയെ പോലീസ് സ്റ്റേഷനിലെത്തിച്ച അജിൻ മാറി നിൽക്കുകയായിരുന്നു. അസിഫ പോലീസ് സ്റ്റേഷനിലെത്തിയ വിവരമറിഞ്ഞ് ആറങ്ങാടി, കൂളിയങ്കഇാൽ പ്രരുദേശത്തു നിന്ന് ഇരുപത്തിയഞ്ചോളം പേർ കാലത്ത് സ്റ്റേഷൻ മുറ്റത്ത് സംഘടിക്കയും, പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കുകയും ചെയ്തുവെങ്കിലും പോലീസ് ഇവരെ ലാത്തി വീശി വിരട്ടിയോടിക്കുകയായിരുന്നു.
ചിലർക്കെല്ലാം പോലീസിന്റെ ലാത്തിയടിയേൽക്കുകയും ചെയ്തു. ഒടുവിൽ അസിഫയുടെ മാതാവും, പിതാവുമെത്തി മകളെ കാണണമെന്നാവശ്യപ്പെട്ടതനുസരിച്ച് ഇവർക്ക് അസിഫയെ കാണാൻ പോലീസ് സൗകര്യമൊരുക്കി. അജിനെ ഒഴിവാക്കി വീട്ടിലേക്ക് വരണമെന്ന് മാതാപിതാക്കൾ കരഞ്ഞു പറഞ്ഞുവെങ്കിലും, അസിഫ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.
ഉച്ചയോടെ അസിഫയെ പോലീസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ തുറന്ന കോടതിയിൽ ഹാജരാക്കി. വീടുവിട്ടത് സ്വന്തം ഇഷ്ടാനുസരണമാണെന്നും,അജിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നും അസിഫ ന്യായാധിപനോട് പറഞ്ഞതനുസരിച്ച് പെൺകുട്ടിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി ഉത്തരവിട്ടു.
കോടതിക്ക് പുറത്ത് കാത്തു നിൽക്കുകയായിരുന്ന അജിനും, ഒപ്പം അസിഫയും ഒരുമിച്ച് കോടതിയുടെ ഗെയിറ്റിലെത്തിയപ്പോഴേയ്ക്കും, ഒരു ഭാഗത്ത് അജിന് വേണ്ടിയും, മറുഭാഗത്ത് അസിഫയ്ക്ക് വേണ്ടിയും ആൾക്കൂട്ടം സംഘടിച്ചു നിൽക്കുകയായിരുന്നു. കോടതി പരിസരത്ത് ആർഎസ്എസിൽപ്പെട്ട പ്രബലരായ ചില പ്രവർത്തകർ മൂന്നുമണിക്കൂർ മുമ്പു തന്നെ നിരീക്ഷണത്തിലായിരുന്നു. ഇവർ കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി പ്രദേശത്ത് നിന്ന് എത്തിയവരായിരുന്നു.
കോടതിക്ക് പുറത്ത് നേരത്തെ ഒരുക്കിവെച്ചിരുന്ന ബലേറോ വണ്ടിയിൽ കയറി അജിനും അസിഫയും മറ്റുള്ളവരും പോകുന്നതുവരെ കനത്ത പോലീസ് ബന്തവസ്സ് ഏർപ്പെടുത്തിയിരുന്നു. വീടുവിട്ടതിന് ശേഷം പറക്കളായി പ്രദേശത്തെ ക്ഷേത്രത്തിൽ അസീഫയും അജിനും വിവാഹിതരായതിനുള്ള രേഖ അജിൻ കൈയിൽ കരുതിയിരുന്നു. നവദമ്പതികൾ ബിജെപി–ആർഎസ്എസ് ശക്തി പ്രദേശമായ പറക്കളായിലേക്ക് പോയി.