തെരുവ് നായ ശല്യം

കാഞ്ഞങ്ങാട്: തിരക്കേറിയ പാതകളിൽ തെരുവ് നായ ശല്യം രൂക്ഷമായി. കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയുയർത്തുകയാണ് നായ്ക്കൂട്ടങ്ങൾ. ഇരുചക്ര വാഹന യാത്രക്കാർക്ക് ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് നായ്ക്കൂട്ടങ്ങൾ. സദാസമയവും റോഡിൽ വിഹരിക്കുന്ന പട്ടിക്കൂട്ടങ്ങൾ അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലേക്ക് ഒാടിക്കയറുന്നത് ബൈക്കുകൾ നിയന്ത്രണം വിട്ട് മറിയാൻ കാരണമാകുന്നു.

കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാനപാതയിൽ മിക്കയിടങ്ങളിലും പട്ടിക്കൂട്ടങ്ങൾ വിഹരിക്കുന്നുണ്ട്. നഗരത്തിലെ മാലിന്യങ്ങളും കോഴിയവശിഷ്ടങ്ങളുൾപ്പെടെ ചാക്കുകളിൽ കെട്ടി പാണത്തൂർ–കാഞ്ഞങ്ങാട് റോഡരികിലാണ് അങ്ങിങ്ങായി നിക്ഷേപിക്കുന്നത്. റോഡിൽ നിന്നും ഭക്ഷണം ലഭിച്ചതോടെ പട്ടികൾ റോഡിലേക്ക് താവളം മാറ്റുകയായിരുന്നു. മാവുങ്കാൽ, അമ്പലത്തറ, മുട്ടിച്ചരൽ, ഇരിയ, തട്ടുമ്മൽ, അട്ടേങ്ങാനം, ഒടയംചാൽ, ചുള്ളിക്കര, കൊട്ടോടി ഭാഗങ്ങളിൽ തെരുവ് പട്ടികളുടെ വിഹാര കേന്ദ്രങ്ങളായി മാറി.

കാൽനട യാത്രക്കാർക്കും, ഇരുചക്രവാഹന  യാത്രക്കാർക്ക് നേരെയും തെരുവ് പട്ടികൾ അക്രമാസക്തരാകുന്നതിലും ആളുകൾ ഭീതിയിലാണ്. നാളുകളായി തുടരുന്ന തെരുവ് നായ ഭീഷണിക്കെതിരെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറായിട്ടില്ല.

LatestDaily

Read Previous

നീലേശ്വരത്ത് ജ്വല്ലറി കുത്തിത്തുറക്കാൻ മോഷ്ടാവെത്തിയത് പിപിഇ കിറ്റ് ധരിച്ച്

Read Next

മടിക്കൈയിൽ ബേബി ഗ്രൂപ്പ് പിടിമുറുക്കി