ഭർതൃമതിയുടെ സ്കൂട്ടിയിലിടിച്ച് നിർത്താതെ പോയ ബാങ്ക് മാനേജരുടെ കാർ പിടിയിൽ

കാഞ്ഞങ്ങാട്:  ദേശീയ പാതയിൽ ഭർതൃമതി സഞ്ചരിച്ച സ്കൂട്ടിയിലിടിച്ച് നിർത്താതെ ഓടിച്ചു പോയ ബാങ്ക് മാനേജരുടെ കാർ പോലീസ് പിടിയിൽ. ആലക്കോട് സ്വദേശിയും വെള്ളരിക്കുണ്ടിൽ താമസക്കാരനുമായ സ്വകാര്യ ബാങ്ക് മാനേജർ ജോസഫ് ഓടിച്ച ഷവർലെറ്റ് കാറാണ് ഹൊസ്ദുർഗ്ഗ് പോലീസ്  കസ്റ്റഡിയിലെടുത്തത്. ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനും അപകടം വരുത്തിയ വാഹനം നിർത്താതെ ഓടിച്ചു പോയി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ജോസഫിന്റെ പേരിൽ പോലീസ് കേസ്സെടുത്തത്. ദേശീയപാത കൊവ്വൽ സ്റ്റോറിൽ കഴിഞ്ഞയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ അജാനൂർ ഇട്ടമ്മലിലെ സിദ്ദിഖിന്റെ ഭാര്യ ഇർഫാനയ്ക്കാണ് 26, പരിക്കേറ്റത്.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇർഫാനയുടെ സ്കൂട്ടറിന് പിന്നിൽ ഇതേഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. അപകടം വരുത്തിയത് പച്ച നിറത്തിലുള്ള കാറാണെന്ന് വ്യക്തമായതിനെ തുടർന്ന് സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ബാങ്ക് മാനേജറുടെ കാർ  പിടികൂടിയത്.

LatestDaily

Read Previous

എക്സൈസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട കാർ പിടികൂടാൻ 92 സിസിടിവികൾ പരിശോധിച്ച് പോലീസ്; ആൽബം നിർമ്മാതാവ് പിടിയിൽ

Read Next

അജാനൂർലോക്ക് ഡൗൺ അശാസ്ത്രീയമെന്ന് വ്യാപാരികൾ