ഡോ. സുധാകരൻ അന്തരിച്ചു

കാഞ്ഞങ്ങാട്: ഹോമിയോ ഡോക്ടർ കാഞ്ഞങ്ങാട് സൗത്തിലെ  കെ.പി. സുധാകരൻ നായർ 70, അന്തരിച്ചു. മാസങ്ങളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.  ഇന്നലെ രാത്രി സൗത്തിലെ സ്വ വസതിയിലാണ് അന്ത്യം. ഭാര്യ: പ്രമീള.എം. മക്കൾ: ഡോ. വിവേക് സുധാകരൻ, ഡോ. ശ്രുതി നമ്പ്യാർ.

ചെമ്മട്ടം വയൽ ശ്മശാനത്തിൽ സംസ്കാരം നടന്നു. 32  വർഷക്കാലം ഹോമിയോ ചികിത്സാ രംഗത്ത് പ്രവർത്തിച്ച ഡോ. സുധാകരൻ, കാസർകോട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറായാണ് വരമിച്ചത്. ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, കൺസ്യുമർ ഫെസ്റ്റിന്റെ പ്രസിഡന്റ് പദവികളുൾപ്പെടെ അലങ്കരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. ക്ഷേത്ര -തറവാടുകളുടെ ഭാരവാഹിത്വം, സമുദായ സഹകരണ സംഘങ്ങളിലും പ്രവർത്തിച്ചു.

കെട്ടിടമില്ലാത്തതിനാൽ കാഞ്ഞങ്ങാട് സൗത്ത് പോസ്റ്റ് ഓഫീസ് എന്ന മേൽവിലാസം നഷ്ടപ്പെടുന്ന ഘട്ടത്തിൽ സൗത്തിൽ പോസ്റ്റ് ഓഫീസ് സ്ഥാപിക്കാൻ സ്ഥലം നൽകി. പരേതരായ മഠത്തിൽ കൃഷ്ണൻ  നായരുടെയും കാഞ്ഞങ്ങാട് പുതിയ വീട്ടിൽ നളിനി അമ്മയുടെയും മകനാണ്. മരുമക്കൾ: ഡോ. ഉദയ് ഭാനു പാലക്കാട്, ഡോ. വൃന്ദ. സഹോദരങ്ങൾ: പരേതരായ കെ.പി. കരുണാകരൻനായർ, രാജീവി, മൃണാളിനി (ദുബായ്), ഉണ്ണികൃഷ്ണൻനായർ.

Read Previous

സ്വർണ്ണപ്പണിക്കാരന്റെ മരണത്തിൽ ദുരൂഹത

Read Next

അവധിക്കാലത്തിന് തുടക്കം: സർക്കാർ ഓഫീസുകൾ ഒഴിഞ്ഞു തുടങ്ങി