നിയന്ത്രണം വിട്ട് മറിഞ്ഞ കാറിനകത്തെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.  കഴിഞ്ഞ ദിവസം പുലർച്ചെയാണ് കണ്ണൂർ എയർപോർട്ടിൽ നിന്നും തിരികെ വരികയായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം തൊട്ടടുത്ത വൈദ്യുതിത്തൂണിലിടിച്ച് മറിഞ്ഞത്.

കാഞ്ഞങ്ങാട് രാജ് റസിഡൻസി ഹോട്ടലുടമ നാഗരാജിന്റെ മകൻ മദനൻ 26, ബന്ധു മോഹൻദാസ് 16, എന്നിവർ സഞ്ചരിച്ച കാറാണ് നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച ശേഷം മറിഞ്ഞത്.  ഇടിയുടെ ആഘാതത്തിൽ കാറോടിച്ചിരുന്നയാൾ പുറത്തേക്ക് തെറിച്ചുവീണു. കാറിൽ കുടുങ്ങിയ മോഹൻദാസിനെ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷിച്ചത്.

കാറിന്റെ ഭാഗങ്ങൾ ഹൈഡ്രോളിക്ക് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റിയാണ് അഗ്നിരക്ഷാ സേന മോഹൻദാസിനെ കാറിന് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ചികിത്സയിലാണ്.

Read Previous

കേരളത്തിൽ കോൺഗ്രസില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Read Next

ഇറച്ചിയുടെ പേരിൽ വിദ്വേഷ വാർത്ത: കരുതിയിരിക്കാൻ മുന്നറിയിപ്പ്