ഉപഭോക്താക്കളെ വട്ടം കറക്കി എസ്ബിഐ ഏടിഎം

കാഞ്ഞങ്ങാട് : ഒാഫ് ലൈനിലിട്ട് എസ്. ബി. ഐയുടെ എടി. എം കൗണ്ടറുകൾ. കാഞ്ഞങ്ങാട്ടും  പരിസര പ്രദേശങ്ങളിലുമായി സ്റ്റേറ്റ് ബാങ്കിന് പത്തോളം എ. ടി. എം കൗണ്ടറുകളുണ്ടെങ്കിലും പൊതു ജനങ്ങളെ വട്ടം കറക്കാൻ മാത്രമെ കണ്ണൻസ് ടെക്സ്റ്റയിൽസിനടുത്തുളള എ. ടി. എം മെഷീനുകൾ  പ്രവർത്തന സജ്ജമല്ല.

ദിവസങ്ങളായി മെഷിനുകൾ ഒാഫ് ലൈനിലാണ് കാണിക്കുന്നത്.

നഗരമധ്യത്തിലെ പ്രധാനപ്പെട്ട ബാങ്കിന്റെ എ.ടി. എം കൗണ്ടർ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജന പ്പെടുത്തിയിരുന്നു.

കോവിഡ് കാലത്ത് ബാങ്കിൽ പോകുന്നതിന്റെ പ്രയാസം മൂലം ആളുകൾ കൂടുതലായി എടി. എമ്മിനെ പ്രയോജനപ്പെടുത്തുമ്പോഴാണ് സ്റ്റേറ്റ് ബാങ്ക് എടി.എം ഇടപാടുകാരെ ഞാണിൽക്കയറ്റുന്നത്. സ്ത്രീകളുൾപ്പടെ നൂറ് കണക്കിനാളുകൾ എ. ടി. എം കൗണ്ടർ കയറി ഇറങ്ങുന്നത്  പതിവ് കാഴ്ചയാണ്.

സെന്ററിൽ പണമില്ലെന്നോ ഇത് തകരാറിലാണെന്നുമറിയാതെ പലരും ഏറെ നേരം കൗണ്ടറിനകത്ത് മെഷീനിൽ കാർഡുമിട്ട് കാത്തു നിൽക്കുന്നതും പതിവ് കാഴ്ച.

ഹൊസ്ദുർഗിലെ സ്റ്റേറ്റ് ബാങ്ക് കെട്ടിടത്തിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള എ. ടി. എം കൗണ്ടറിൽ നിന്നും പണം ലഭിക്കുന്നതും വല്ലപ്പോഴും മാത്രം . അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമാപത്തെ എടി. എം സെന്ററിന്റെ അവസ്ഥയും മറിച്ചല്ല.

Read Previous

സ്കൂട്ടിയിൽ നിന്ന് തെറിച്ചുവീണ എസ്ഐയുടെ നില ഗുരുതരം

Read Next

യുഡിഎഫ്–എൽഡിഎഫ് സംഘട്ടനം 11 പേർക്കെതിരെ കേസ്