ശൃംഗാര ശബ്ദരേഖ: സംയുക്ത ജമാഅത്ത് ഭാരവാഹികൾ രാജി സന്നദ്ധത അറിയിച്ചു

ജനറൽ ബോഡിയോഗംവരെ നിലവിലെ സംവിധാനം തുടരാൻ ഖാസിയുടെ അഭ്യർത്ഥന 


കാഞ്ഞങ്ങാട്: ബശീർ വെള്ളിക്കോത്തിന്റെ ശൃംഗാര ശബ്ദരേഖവിവാദ പശ്ചാത്തലത്തിൽ നിലവിലുള്ള ഭാരവാഹികൾ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് സംയുക്ത മുസ്്ലീം ജമാഅത്തിന്റെ മുഴുവൻ ഭാരവാഹികളും തീരുമാനിച്ചു. ഇന്നലെ വൈകീട്ട് സംയുക്ത മുസ്്ലീം ജമാഅത്ത് ആസ്ഥാനത്ത് ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് മുഴുവൻ ഭാരവാഹികളും രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചത്.

രാജി വിവരം ഖാസി ജിഫ്്രി മുത്തുക്കോയ തങ്ങളെ അറിയിച്ചുവെങ്കിലും, ഉടൻ ജനറൽബോഡി യോഗം വിളിച്ച് ചേർക്കാനുള്ള നടപടിയെടുക്കാമെന്നും അതുവരെ സ്ഥാനത്ത് തുടരണമെന്നും ഖാസി അഭ്യർത്ഥിക്കുകയായിരുന്നു. പ്രസിഡണ്ട് സി. കുഞ്ഞാമത് ഹാജി പാലക്കി, ട്രഷറർ വൺഫോർ അബ്ദുറഹിമാൻ, ജനറൽ സിക്രട്ടറി ഇൻചാർജ്ജ് എം. മൊയ്തു മൗലവി, വൈസ് പ്രസിഡണ്ട് വി.കെ. അസീസ്, സിക്രട്ടറി മാരായ കെ.യു. ദാവൂദ് ജാതിയിൽ ഹസൈനാർ തുടങ്ങിയവർ സംബന്ധിച്ചു.

വിവാദത്തിൽപ്പെട്ട ജനറൽ സിക്രട്ടറി ബശീർ വെള്ളിക്കോത്തും ശബ്ദരേഖ പുറത്ത് വിട്ടു എന്നാരോപിക്കപ്പെടുന്ന വൈസ് പ്രസിഡണ്ട് ഏ. ഹമീദ് ഹാജിയും കഴിഞ്ഞ ദിവസം സ്ഥാനം രാജിവെക്കുകയും ഖാസി മുത്തുക്കോയ തങ്ങൾ രാജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

കുപ്രസിദ്ധ മോഷ്ടാക്കൾ ജയിലിന് പുറത്ത്: ഉറക്കം നഷ്ടപ്പെട്ട് പോലീസ്

Read Next

യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു