സംയുക്ത ജമാഅത്ത്: സി. കുഞ്ഞാമത് ഹാജി പാലക്കി വീണ്ടും പ്രസിഡന്റ്; എം. മൊയ്തു മൗലവി ജനറൽ സിക്രട്ടറി

കാഞ്ഞങ്ങാട്: 73 പ്രാദേശിക മുസ്്ലീം ജമാ അത്തുകളുടെ കേന്ദ്ര ഫെഡറേഷനായ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാ അത്തിന്റെ പ്രസിഡന്റായി സി. കുഞ്ഞാമത് ഹാജി പാലക്കിയെ വീണ്ടും തെരഞ്ഞെടുത്തു. എം. മൊയ്തു മൗലവിയാണ് ജനറൽ സിക്രട്ടറി, എം. കെ. അബൂബക്കർ ഹാജിയെ ട്രഷററായി തെരഞ്ഞെടുത്തു. ട്രഷറെയും സഹഭാരവാഹികളെയും കണ്ടെത്താൻ തെരഞ്ഞെടുപ്പ് വേണ്ടി വന്നു. സഹഭാരവാഹി സ്ഥാനങ്ങളിലേക്ക് പൊരിഞ്ഞ മൽസരമായിരുന്നു നടന്നത്.

വൈസ് പ്രസിഡന്റായിരുന്ന മുബാറക്ക് ഹസൈനാർ ഹാജിക്കെതിരെ മൽസരിച്ചാണ് ബല്ലാകടപ്പുറത്തെ എം. കെ. അബൂബക്കർ ഹാജി ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, പിന്നീട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മൽസരിച്ച മുബാറക്ക് ഹസൈനാർ ഹാജിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുണ്ട്.

മറ്റു ഭാരവാഹികൾ മുബാറക്ക് ഹസൈനാർ ഹാജി, സുറൂർ മൊയ്തു ഹാജി, സൺലൈറ്റ് അബ്ദുറഹിമാൻ ഹാജി, ബി. കെ. കാസിം ഹാജി, അസീസ് മങ്കയം. (വൈസ് പ്രസിഡന്റുമാർ) ജാതിയിൽ ഹസൈനാർ, അബൂബക്കർ മാസ്റ്റർ, ബഷീർ ആറങ്ങാടി, കെ. കെ. അബ്ദു റഹിമാൻ അബ്ദു ലത്തീഫ്, (സിക്രട്ടറിമാർ) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏഴ് പേരും, സിക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരുമാണ് മൽസരിച്ചത്.

വാർഷിക ജനറൽ ബോഡി യോഗം സംയുക്ത ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. സംയുക്ത ജമാ അത്ത് പ്രസിഡന്റായിരിക്കെ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയോടെയാണ് യോഗ നടപടികൾക്ക് തുടക്കം കുറിച്ചത് പ്രസിഡന്റ് സി. കുഞ്ഞാമത് ഹാജി പാലക്കി അധ്യക്ഷനായി എ. ഹമീദ് ഹാജി, വൺ ഫോർ അബ്ദുറഹിമാൻ ഹാജി, ബഷീർ വെള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.

LatestDaily

Read Previous

മഞ്ചേശ്വരത്ത് അങ്കം ബിജെപിയുമായി: ഏ കെ എം അഷറഫ്

Read Next

സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പിനിടെ ബഹളം