കവർച്ചകൾ പെരുകുമ്പോൾ പോലീസിന്റെ ക്യാമറകൾ ചത്തു കിടക്കുന്നു

കാഞ്ഞങ്ങാട്: നഗരത്തിലും പരിസരങ്ങളിലും കവർച്ചകൾ പെരുകുമ്പോൾ,  പോലീസിന്റെ ക്യാമറകൾ മുഴുവൻ ചത്ത് കിടക്കുന്നു. കാഞ്ഞങ്ങട് ബസ് സ്റ്റാന്റ് പുതിയകോട്ട, തീരദേശങ്ങളിലുൾപ്പെടെ എംഎൽഏ ഫണ്ട് ഉപയോഗിച്ച് പോലീസ് സ്ഥാപിച്ച 13 സിസിടിവി ക്യാമറകൾ ചത്തു കിടക്കാൻ തുടങ്ങിയിട്ട് വർഷം 4 കഴിഞ്ഞു.

13 ക്യാമറകളിൽ ഒരെണ്ണം പോലുമിപ്പോൾ പ്രവർത്തന സജ്ജമല്ല. ക്യാമറകൾ സദാസമയം നിരീക്ഷിക്കാൻ ഹൊസ്ദുർഗ് പോലീസ് കൺട്രോൾ റൂമിൽ ആധുനിക സംവിധാനമുണ്ടായിരുന്നു. ഇതിന്റെ പ്രവർത്തനവും നിലച്ചു. സംരക്ഷിച്ചില്ലെന്ന ഒറ്റക്കാരണത്താലാണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യാമറകളത്രയും നശിച്ചത്.

കവർച്ചകളും സംഘർഷവും തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെങ്കിലും,  പോലീസിനും പൊതുജനങ്ങൾക്കും യാതൊരു പ്രയോജനമുണ്ടായില്ല. സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേസുകൾ തെളിയിക്കുന്നതിന്  പോലീസിനുള്ള ഡിജിറ്റൽ തെളിവാണ്. സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച സിസിടിവി ക്യാമറാദൃശ്യങ്ങളെയാണിപ്പോൾ പോലീസ് മിക്ക കേസുകളിലും ആശ്രയിക്കുന്നത്.

LatestDaily

Read Previous

ജഡ്ജിയുടെ വീട് കൊള്ളയടിക്കാൻ ശ്രമിച്ചത് കാരാട്ട് നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം

Read Next

വടംവലി താരം വയറിംഗ് ജോലിക്കിടെ വീണ് മരിച്ചു