റെയിൽവെ മതിൽ നിർമ്മാണം തടയാൻ ആഹ്വാനം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം നിർമ്മാണമാരംഭിച്ച റെയിൽവെ മതിൽ നിർമ്മാണം തടയാൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആഹ്വാനം. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്റെ പിറകിൽ പടിഞ്ഞാറ് ഭാഗം പാളത്തിന് ചേർന്നാണ് റെയിൽവെ കരിങ്കല്ല് ഉപയോഗിച്ച് മതിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

പാളം മുറിച്ച് കടക്കാൻ സമീപ വാസികൾ വർഷങ്ങളായി ഉപയോഗിക്കുന്ന ഇടവഴി അടച്ചുകൊണ്ടാണ് റെയിൽവെ മതിൽ നിർമ്മിക്കുന്നത്. ഇടവഴി അടച്ചുകൊണ്ട് റെയിൽവെ മതിൽ നിർമ്മിക്കുന്നത് തടയണമെന്നാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ആഹ്വാനം ചെയ്തത്. റെയിൽവെ അധികൃതരെ സമീപിച്ച് പരാതി നൽകാനും നീക്കമുണ്ട്.

പാളം മുറിച്ചുകടന്നുകൊണ്ടുള്ള കാൽനട യാcത്ര നിയമ വിരുദ്ധമാണെന്നിരിക്കെ മതിലിനെതിരെ ചിലർ നടത്തുന്ന പ്രതിഷേധ ആഹ്വാനത്തെ ഭൂരിഭാഗം പേരും തള്ളിക്കളഞ്ഞു.

Read Previous

പാഠം പഠിക്കാത്തവർ

Read Next

കുറുന്തൂർ കൂട്ടബലാത്സംഗം 1.20 ലക്ഷം നൽകി ഒതുക്കി