റെയിൽവെ സ്റ്റേഷൻ റോഡ് ചെളിക്കുളം കാൽനട യാത്ര ദുസ്സഹം

കാഞ്ഞങ്ങാട്: മത്സ്യ മാർക്കറ്റിന് മുൻവശം കോട്ടച്ചേരിയിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് തിരിയുന്ന റോഡിലൂടെ വാഹനങ്ങൾക്ക് കടക്കണമെങ്കിൽ ഏറെ പ്രയാസം നേരിടുന്നു. ഇതിലൂടെ കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുന്നു. മത്സ്യ മാർക്കറ്റിൽ നിന്ന് പുറത്തേക്ക് വിടുന്ന മലിനജലവും ചെളി വെള്ളത്തോട് ചേരുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും കാൽനട യാത്രക്കാരെ എത്തിക്കുന്നു. ഒാവുചാൽ പേരിന് പോലും ഇവിടെയില്ല.

കോട്ടച്ചേരി ടൗണിൽ നിന്നുള്ള  ഒാവുചാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളവും ഇവിടെത്തന്നെയാണ് കെട്ടിക്കിടക്കുന്നത്. ധൃതിപ്പെട്ട് റെയിൽവെ  സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർ ഇത് വഴി കടന്നാൽ പെട്ടത് തന്നെ. നഗരസഭാ അധികൃതർക്ക് മുന്നിൽ പലതവണ പരാതിപ്പെട്ടുവെങ്കിലും യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ  പറയുന്നു. റോഡിന്റെ വക്കുകളിൽ ചെളിപൂണ്ട് കിടക്കുന്നതിനാൽ ഇതു വഴി  പോവുന്നവരിൽ പലരും തെന്നിവീഴുന്നുണ്ട്. അധികൃതരുടെ ശ്രദ്ധ ഉടൻ പതിഞ്ഞില്ലെങ്കിൽ അപകടങ്ങൾ വർധിക്കാനിടയുണ്ട്.

Read Previous

മുത്തപ്പനാർകാവ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

Read Next

വീടുവിട്ട യുവതിയേയും മകളെയും മുംബൈയിൽ നിന്നും നാട്ടിലെത്തിക്കും