കാഞ്ഞങ്ങാട്, നീലേശ്വരം വനിതകൾ സർക്കാർ പ്രഖ്യാപനം പുറത്തുവന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്- നീലേശ്വരം നഗരസഭകളിൽ ഇത്തവണ അധ്യക്ഷപദവി വനിതകൾക്ക് നീക്കിവെച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തുവന്നു. രാത്രി ഏറെ വൈകിയാണ് ഉത്തരവ്  പുറത്തുവന്നത്. കാസർകോട് നഗരസഭയിൽ നിലവിൽ വനിത അധ്യക്ഷ ആയിരുന്നതിനാൽ കാസർകോട്ട് ഇത്തവണ ചെയർമാനാണ്.

മഞ്ചേശ്വരം, കാസർകോട്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പദവികൾ ഇത്തവണ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്തിൽ ഇത്തവണ അധ്യക്ഷയാണ്. ബദിയടുക്ക പഞ്ചായത്തിൽ പട്ടികജാതി സ്ത്രീയാണ് അധ്യക്ഷ.

പൈവളികെയിൽ പട്ടികജാതി അധ്യക്ഷനോ, അധ്യക്ഷയോ ആകാം. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ പട്ടിക വർഗ്ഗ സ്ത്രീ. കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ അധ്യക്ഷ പദവി പട്ടിക വർഗ്ഗ സംവരണമായും സർക്കാർ പ്രഖ്യാപിച്ചു.

LatestDaily

Read Previous

മനുവിന്റെ ഉടുപ്പിൽ നായയുടെ രോമം

Read Next

തേപ്പുപണി കാണാൻ വന്നവർ 3000 രൂപ അടിച്ചു മാറ്റി