സ്റ്റീൽ ബോംബെറിഞ്ഞ പ്രതികൾ രക്ഷപ്പെട്ടത് നീലേശ്വരം ഭാഗത്തേക്ക്

കാഞ്ഞങ്ങാട്:   ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ കൊവ്വൽപ്പള്ളി മന്തേത്താവിയിലുള്ള വീടിന് സ്റ്റീൽ ബോംബെറിഞ്ഞ പ്രതികൾ മോട്ടോർ ബൈക്കിൽ രക്ഷപ്പെട്ടത് നീലേശ്വരം ഭാഗത്തേക്ക്. പത്രാധിപരുടെ വീടിന് പിറകിലുള്ള റോഡിലൂടെയാണ് പ്രതികൾ ബോംബുമായി എത്തിയത്. തിരിച്ചുപോയത് മുന്നിലുള്ള റോഡിലൂടെയും.

ആസ്ത് 27-ന് വെള്ളിയാഴ്ച രാത്രി കൃത്യം 11-23 നാണ് വീടിന് ബോംബെറിഞ്ഞത്. ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുമായി ബൈക്കിലെത്തിയ രണ്ടം ഗ സംഘത്തിൽ ഒരാൾ രാത്രിയിൽ ബൈക്കിൽ തന്നെ ഇരിക്കുകയും അപരൻ കൈയ്യിൽ ബോംബുമായി 25 മീറ്റർ തൊട്ടടുത്തുള്ള  പത്രാധിപരുടെ വീടിനടുത്തേക്ക് നടന്നു ചെന്ന് വീടിന്റെ മുൻ വാതിലിന് ബോംബെറിയുകയായിരുന്നു.

വലതുകൈ ഉപയോഗിക്കുന്ന അക്രമിയാണ് ബോംബെറിഞ്ഞതെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അത്യുഗ്രൻ ശബ്ദത്തിൽ ബോംബ് പൊട്ടിത്തെറിച്ചയുടൻ അക്രമി ഓടിച്ചെന്ന് തൊട്ടടുത്ത് നിർത്തിയിരുന്ന മോട്ടോർ സൈക്കിളിൽ  കയറി ലേറ്റസ്റ്റ് പത്രമാപ്പീസിന് തൊട്ട് വടക്കുഭാഗത്തുള്ള റോഡിലൂടെ കാഞ്ഞങ്ങാട് സൗത്ത് ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

തൽസമയം, ഇവർ ആ രാത്രി പടന്നക്കാട് മേൽപ്പാലം കയറിപ്പോയതായി കാണുന്നില്ല. പടന്നക്കാടിനും കൊവ്വൽപ്പള്ളിക്കും മദ്ധ്യെ പ്രതികൾ രാത്രിയിൽ എവിടെയങ്കിലും തങ്ങിയതായി സംശയിക്കുന്നു. പത്തംഗങ്ങളുള്ള പോലീസ് ടീം സജീവമായി അന്വേഷണ രംഗത്തുണ്ട്. നിരവധി സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു കഴിഞ്ഞു. പത്രാധിപരുടെ വീടും  പരിസരവുമായി ബന്ധമുള്ള ഒരാളുടെ സഹായമില്ലാതെ സ്ഥലത്ത് രാത്രി 11-23-ന്  എത്തി വീടിന് ബോംബെറിയാൻ ഒരിക്കലും കഴിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഏതാനും ചിലരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്.

LatestDaily

Read Previous

മുസ്ലീം ലീഗ് കൗൺസിലർമാർക്കെതിരെ ഐഎൻഎൽ കൗൺസിലർ പോലീസിൽ പരാതി നൽകി

Read Next

പാൻ മസാല വിൽപ്പന വ്യാപകം